അ​ൽ സീ​സി​യു​ടെ ​ൈസ​നി​ക​ ന​ട​പ​ടി​യെ  പി​ന്തു​ണ​ച്ച്​ ട്രം​പ്​

വാഷിങ്ടൺ: പട്ടാള അട്ടിമറിയിലൂടെ ഇൗജിപ്തിൽ അധികാരത്തിലേറിയ അബ്ദുൽ ഫത്താഹ് അൽസീസിയുടെ നടപടികളെ പിന്തുണച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. 2013ൽ പ്രസിഡൻറ് പദത്തിലെത്തിയശേഷം ഇതാദ്യമായി വൈറ്റ്ഹൗസ് സന്ദർശിക്കാെനത്തിയ അൽസീസിയുമൊത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപി​െൻറ പ്രസ്താവന. 

അൽസീസി തീവ്രവാദത്തിനെതിരായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹത്തിന് പൂർണ പിന്തുണ അമേരിക്ക നൽകുമെന്നും ട്രംപ് വ്യക്തമാക്കി. ഇൗജിപ്തിൽ സീസിയുടെ നേതൃത്വത്തിൽ അരങ്ങേറിയ മനുഷ്യാവകാശ ധ്വംസനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തി​െൻറ സന്ദർശനത്തിെനതിരെ അമേരിക്കയിൽ വിവിധ സംഘടനകൾ പ്രതിഷേധപരിപാടികൾ നടത്തുന്നതിനിടെയാണ് ട്രംപ് ഇൗജിപ്ത് വിഷയത്തിൽ നിലപാട് വിശദമാക്കിയത്. 

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുർസി സർക്കാറിനെ 2013ൽ അട്ടിമറിച്ച സീസിയുമായി മുൻ പ്രസിഡൻറ് ബറാക് ഒബാമക്ക് നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. അൽസീസിയെ വിമർശിച്ച അദ്ദേഹം ഇൗജിപ്തിനുള്ള സൈനികസഹായം നിർത്തലാക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ കക്ഷികൾക്ക് നിരോധനം  ഏർപ്പെടുത്തിയതിനെതിരെയും ഒബാമ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അമേരിക്കയുടെ ഇൗ നിലപാടിൽനിന്നുള്ള മാറ്റമായിട്ടാണ് ട്രംപി​െൻറ പ്രസ്താവനയെ നിരീക്ഷകർ  നോക്കിക്കാണുന്നത്. 

തീവ്രവാദത്തിനെതിരായ ട്രംപി​െൻറ പ്രവർത്തനങ്ങളെ സ്വാഗതംചെയ്യുമെന്ന് അൽസീസിയും വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ വിവിധ പ്രശ്നങ്ങൾ ഇരു നേതാക്കളും ചർച്ചചെയ്തതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ ഇൗജിപ്തി​െൻറ മധ്യസ്ഥശ്രമമായിരുന്നു മറ്റൊരു ചർച്ചാവിഷയം. സിനായ് പോലുള്ള മേഖലകളിൽ സായുധസംഘങ്ങളുടെ  ആക്രമണം ശക്തമായ സാഹചര്യത്തിൽ സൈനികസഹായം പുനഃസ്ഥാപിക്കണമെന്ന് അൽസീസി വൈറ്റ്ഹൗസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - donald trump support al aseese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.