വാഷിങ്ടൺ: കുപ്രസിദ്ധ ഗ്വാണ്ടനാമോ ജയിൽ വീണ്ടും തുറക്കുന്നു. അമേരിക്കയുടെ കീഴിലുള്ള ഗ്വാണ്ടനാമോ ബേ ജയിൽ തുറക്കാനുള്ള ഉത്തരവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുെവച്ചതായാണ് റിപ്പോർട്ട്. അമേരിക്കയുടെ സൈനിക അറസ്റ്റ് നയം പുനഃപരിശോധിക്കാൻ ട്രംപ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനോട് ആവശ്യപ്പെട്ടു. അതിെൻറ ഭാഗമായി ഗ്വാണ്ടനാമോ മിലിട്ടറി ജയിൽ വീണ്ടും തുറക്കാനും ട്രംപ് ഉത്തരവിട്ടു. യു.എസ് നേവിയുെട അധീനതയിലുള്ള ഗ്വാണ്ടനാമോ വീണ്ടും തുറന്ന് യുദ്ധമുഖത്ത് നിന്നും പിടിക്കുന്ന തീവ്രവാദികളെ തടവിലാക്കാമെന്നാണ് പുതിയ നയ പ്രകാരം സർക്കാർ ഉദ്ദേശിക്കുന്നതെന്നും മാറ്റിസ് അറിയിച്ചു.
ബറാക് ഒബാമ ഭരണകൂടമാണ് ഗ്വാണ്ടനാമോയിലെ തടവുകാരെ വിട്ടയച്ച് ജയിലിൽ പൂട്ടിയത്. എന്നാൽ ഗ്വാണ്ടനാമോ അടച്ചു പൂട്ടിയത് അമേരിക്ക തീവ്രവാദത്തിനോട് മൃദുസമീപം പുലർത്തുന്നതിനാലാണെന്ന ആരോപണം ഉയർന്നിരുന്നു.
സാധാരണ പൗരൻമാരെ കൊന്നൊടുക്കുകയും ആശുപത്രികളിലടക്കം ബോംബാക്രമണം നടത്തുകയും ചെയ്യുന്നവർ പിശാചുക്കളാണ്. അവരെ ഉന്മൂലനം ചെയ്യുകയെന്നല്ലാതെ മറ്റൊരു മാർഗമില്ല. തീവ്രവാദികൾ വെറും ക്രിമിനലുകൾ മാത്രമല്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ശത്രുക്കളാണ്. പഴയ ഭരണകൂടം തുറന്നുവിട്ട നൂറുകണക്കിന് തീവ്രവാദികളെ ^െഎ.എസ് നേതാവും അൽ^ബാഗ്ദാദിയും ഉൾപ്പെടെ ഉള്ളവരെ വീണ്ടും യുദ്ധമുഖത്ത് കാണേണ്ടി വന്നിരിക്കുന്നു. അതിനാൽ അമേരിക്കയുടെ സൈനിക നയങ്ങളെ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. യു.എസ് കോൺഗ്രസിൽ സ്റ്റേറ്റ് ഓഫ് യൂനിയനിൽ തീവ്രവാദത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.