വാഷിങ്ടൺ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള െഎതിഹാസികമായ കൂടിക്കാഴ്ച വിജയിച്ചാൽ അദ്ദേഹത്തെ വൈറ്റ്ഹൗസിലേക്ക് സ്വാഗതം ചെയ്യുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചർച്ച പ്രതീക്ഷിക്കുന്നപോലെ വിജയിക്കുകയാണെങ്കിൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും ലോകതലത്തിലും മികച്ച ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി സിംഗപ്പൂർ ഉച്ചകോടി സംബന്ധിച്ച് നടത്തിയ ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യു.എസ് പ്രസിഡൻറ്. കിമ്മിെൻറ കത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ‘ആശംസ മാത്രമായിരുന്നു കത്തിെൻറ ഉള്ളടക്കമെന്നും കിമ്മിെൻറ ഭാഗത്തുനിന്നുള്ള മികച്ച സമ്മാനമാണ് അതെന്നു’മായിരുന്നു ട്രംപിെൻറ മറുപടി. ‘താങ്കളെ കാണാൻ ഞാൻ കാത്തിരിക്കുന്നു. ഉച്ചകോടിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നല്ല തീരുമാനങ്ങളുണ്ടാവുമെന്നും കാര്യങ്ങൾ നല്ല നിലയിൽ അവസാനിക്കുമെന്നുമാണ് പ്രതീക്ഷ’ എന്നൊക്കെയാണ് കത്തിലുള്ളതെന്ന് ട്രംപ് വെളിപ്പെടുത്തി.
അതേസമയം, ചർച്ച ഫലപ്രാപ്തിയിലെത്തിയില്ലെങ്കിൽ ഇടക്കുവെച്ച് നിർത്തിപ്പോകാനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞില്ല. ‘അങ്ങനെ സംഭവിച്ചേക്കാം. ഇടക്കുവെച്ച് ഇറങ്ങിപ്പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ, അങ്ങനെ സംഭവിക്കാതിരിക്കെട്ട എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. തെൻറ ജനങ്ങൾക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കിം ജോങ് ഉന്നിന് അതിയായ താൽപര്യമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്’ -ട്രംപ് അഭിപ്രായപ്പെട്ടു.
ഞാനത് മുമ്പ് ചെയ്തിട്ടുണ്ട്. ചിലപ്പോൾ അത് വേണ്ടിവരും. ഇറാൻ ആണവ കരാറിെൻറ കാര്യത്തിൽ അങ്ങനെ നിർത്തിപ്പോകാത്തതിെൻറ ഭവിഷ്യത്ത് ഞങ്ങൾ അനുഭവിച്ചു. അതുകൊണ്ടാണ് പിന്നീട് അങ്ങനെ തീരുമാനം എടുക്കേണ്ടിവന്നത്’ -യു.എസ് പ്രസിഡൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.