ഇൗദ്​ ആഘോഷങ്ങൾ ഒഴിവാക്കി വൈറ്റ്​ ഹൗസ്​

വാഷിംങ്​ടണ്‍: രണ്ടു ദശകങ്ങളായി റമദാനിൽ വൈറ്റ്​ ഹൗസിൽ  നടത്തി വരുന്ന വിരുന്ന്​ അവസാനിപ്പിച്ച്​ ഡൊണാൾഡ്​ ട്രംപ്​. റമദാൻ മാസാവസാനം വൈറ്റ് ഹൗസ് നല്‍കി വരുന്ന ഇഫ്താര്‍ വിരുന്ന് ട്രംപ് സര്‍ക്കാര്‍ ഇത്തവണ സംഘടിപ്പിച്ചില്ല. പകരം ഈദ് ദിന സന്ദേശങ്ങളിൽ ആഘോഷം ഒതുക്കുകയാണുണ്ടായത്​.        

ശനിയാഴ്ചയാണ് വൈറ്റ് ഹൗസ് ഇത്തവണത്തെ ഈദ് ദിന സന്ദേശം നല്‍കിയത്. സാധാരണ സന്ദേശത്തോടൊപ്പം ഇഫ്താര്‍ വിരുന്നിനുള്ള ക്ഷണവും ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ സന്ദേശം മാത്രമായി ഒതുങ്ങുകയായിരുന്നു. 
ലോകത്തെമ്പാടുമുള്ള മുസ്‌ലിം മത വിശ്വാസികളായ അമേരിക്കക്കാര്‍ കാരുണ്യത്തിലും വിശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നല്ല കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണമെന്നും ഈദ് സന്ദേശത്തില്‍ പറയുന്നുണ്ട്

അമേരിക്കന്‍ വിപ്ലവ സമയത്തെ ടുണീഷ്യന്‍ അംബാസിഡര്‍ സിദ്ദി സോളമന്‍ മെല്ലിമെല്ലിയുടെ ബഹുമാനാര്‍ത്ഥം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്സണ്‍ ആയിരുന്നു 1805 മുതല്‍ വൈറ്റ് ഹൗസില്‍ വെച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നത്. ഇതാണ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അവസാനിപ്പിച്ചത്. എന്നാൽ ഇഫ്​താർ വിരുന്ന്​ ഒരുക്കാത്തത്​​ സംബന്ധിച്ച്​ 
വൈറ്റ്​ ഹൗസ്​ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Donald Trump Just Ended Eid At The White House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.