മാധ്യമങ്ങൾ അമേരിക്കൻ ജനതയുടെ ശത്രുക്കളെന്ന്​​ ട്രംപ്​

വാഷിങ്​ടൺ: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. ട്വിറ്ററിലൂടെയാണ്​ മാധ്യമങ്ങളെ ട്രംപ്​ വിമർശിച്ചിരിക്കുന്നത്​. ന്യൂയോർക്ക്​ ടൈംസ്​, എൻ.ബി.സി ന്യൂസ്​, എ.ബി.സി, സി.ബി.സി, സി.എൻ.എൻ എന്നീ മാധ്യമങ്ങൾ ത​​െൻറ ശത്രുക്കളല്ല. എന്നാൽ, അവർ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

ഇതിന്​ മുമ്പും അമേരിക്കൻ പ്രസിഡൻറുമാർ മാധ്യമങ്ങളെ വിമർശിച്ച്​ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്​ ആദ്യമായാണ്​.  ട്രംപി​​െൻറ ഭരണകാലത്തെ പല നടപടികളെയും രൂക്ഷമായി വിമർശിച്ച്​ മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. ഇതാണ്​ മാധ്യമങ്ങൾക്ക്​ നേരെ തിരിയാൻ ട്രംപിനെ പ്രേരിപ്പിച്ചത്​. തനിക്ക്​ ഇഷ്​ടമുള്ളത്​ മാത്രം പറയുന്ന മാധ്യമങ്ങളെ പിന്തുണക്കുകയും മറ്റുള്ളവയെ എതിർക്കുകയും ചെയ്യുന്ന നയമാണ്​ ട്രംപ്​ പിന്തുടരുന്നതെന്ന്​ വിമർശനങ്ങളുയർന്നിട്ടുണ്ട്​.

Tags:    
News Summary - Donald Trump Calls Media 'Enemy of the American People'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.