ലണ്ടൻ: യു.എസ് -യു.കെ ബന്ധത്തിൽ വിള്ളൽ സൃഷ്ടിച്ച് ബ്രിട്ടീഷ് പൊതുജനാരോഗ്യ സംവിധാനത്തിനെതിരെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ട്വീറ്റ്. വിമർശനത്തിന് ശക്തമായ മറുപടിയുമായി ബ്രിട്ടീഷ് അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ട്രംപിെൻറ ബ്രിട്ടൻ സന്ദർശനം നീണ്ടേക്കും.
കഴിഞ്ഞ ദിവസം യു.എസിലെ ഡെമോക്രാറ്റുകളെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റാണ് വിവാദത്തിലായത്. ബ്രിട്ടനിൽ സാർവത്രിക ആരോഗ്യ പദ്ധതി പരാജയപ്പെട്ടതിനെതിരെ ആയിരങ്ങൾ സമരം ചെയ്യുേമ്പാഴാണ് ഡെമോക്രാറ്റുകൾ ഇതിനായി ആവശ്യപ്പെടുന്നതെന്നാണ് ട്വീറ്റ്. ബ്രിട്ടനിലെ ആരോഗ്യ സംവിധാനത്തെ യു.എസ് ആഭ്യന്തര കാര്യത്തിലേക്ക് വലിച്ചിഴച്ചതാണ് വിവാദത്തിന് കാരണമായത്. മാർച്ച് നടത്തിയവരിൽ ഒരാളും 2.80 കോടി ജനങ്ങൾക്ക് ആരോഗ്യ സുരക്ഷിതത്വം നൽകാത്ത സംവിധാനത്തിനകത്ത് ജീവിക്കാൻ ഇഷ്ടപ്പെടില്ലെന്ന് യു.എസിനെ പരോക്ഷമായി പരാമർശിച്ച് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറിയാണ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.