ഒാ​േട്ടാമാറ്റിക്​ തോക്കുകൾക്കുള്ള ഉപകരണങ്ങൾ നിരോധിക്കാൻ ട്രംപി​െൻറ നീക്കം

വാഷിങ്​ടൺ: സെമി ഒാ​േട്ടാമാറ്റിക്​ തോക്കുകളെ ഒാ​േട്ടാമാറ്റിക്​ തോക്കുകളാക്കി മാറ്റുന്ന ഉപകരണങ്ങൾ നിരോധിക്കാൻ ട്രംപ്​ ഭരണകൂടത്തി​​​​​െൻറ നീക്കം. ഫ്ലോറിഡയിലെ സ്​കൂളിൽ 17 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന ശേഷം അമേരിക്കയിലാകെ തോക്കുകൾ കൈവശം വെക്കുന്നതി​െനതി​െര ശക്​തമായ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്​. അതിനിടെയാണ്​ സെമി ഒാ​േട്ടാമാറ്റിക്ക്​ തോക്കുകളെ പൂർണമായും ഒാ​േട്ടാമാറ്റിക്​ തോക്കുകളാക്കാൻ സഹായിക്കുന്ന ബംപ്​ സ്​റ്റോക്ക്​സ്​ നിരോധിക്കാൻ ട്രംപ്​ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വരുന്നത്​. 

തോക്കുകൾ സ്വന്തമാക്കുന്നവര​ുടെ പശ്​ചാത്തലം മനസിലാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഫലവത്താക്കാൻ സർക്കാർ തീരുമാനിച്ചുവെന്നുള്ള വാർത്ത നേരത്തെ വൈറ്റ്​ഹൗസ്​ പുറത്തുവിട്ടിരുന്നു. 

സ്​കൂളുകളു​െട സുരക്ഷ വളരെ പ്രധാനമാണെന്നും സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങൾ തീരുമാനിക്കാൻ വരും ആഴ്​ചകളിൽ രാജ്യത്തെ 50 സംസ്​ഥാനങ്ങളിലെ ഗവർണർമാരുടെ യോഗം ചേരുമെന്നും ട്രംപ്​ അറിയിച്ചു. 2017 ഒക്​ടോബറിൽ നടന്ന ലാസ്​ വേഗസ്​ ആക്രമണത്തിനു ശേഷം തന്നെ ബംപ്​ സ്​റ്റോക്കുകൾ നിരോധിക്കാനുള്ള ആവശ്യമുയർന്നിരുന്നു. തോക്കുകളെ മെഷീൻ ഗണ്ണാക്കി മാറ്റാൻ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളും  നിരോധിക്കണമെന്ന്​ നാഷണൽ റൈഫിൾ അസോസിയേഷനും ആവശ്യപ്പെട്ടു. 

Tags:    
News Summary - Donald Trump Backs Ban On 'Bump Stocks' - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.