ചൈനക്കെതിരെ വിമർശനം തുടർന്ന്​ ട്രംപ്​; കോവിഡിന്​ പുതിയ പേരിട്ടു 'കുങ്​ഫ്ലു'​

വാഷിങ്​ടൺ: ലോകത്താകമാനം നാശം വിതക്കുന്ന കോവിഡ്​ മഹാമാരി ചൈന പടർത്തിയതാണെന്ന ആക്ഷേപം ഒരിക്കൽ കൂടി ആവർത്തിച്ച്​ യു.എസ്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ലോകത്ത്​ നാലര ലക്ഷം ആളുകളെ കൊന്നൊടുക്കിയ മഹാമാരിയെ 'കുങ്​ഫ്ലു' എന്നാണ്​ ട്രംപ്​ വിശേഷിപ്പിച്ചത്​.

കഴിഞ്ഞ വർഷം ചൈനീസ്​ നഗരമായ വുഹാനിൽ നിന്നും ഉത്ഭവിച്ച മഹാമാരിയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച്​ യു.എസ്​ ചൈനയെ നിരന്തരം വിമർശിക്കുക പതിവാണ്​.

'ഞാൻ അതിനെ കുങ്​ഫ്ലുവെന്ന്​ വിളിക്കും. 19 വ്യത്യസ്​ഥ നാമങ്ങൾ അതിന്​ നൽകാൻ സാധിക്കും. ചിലർ അതിനെ​ വൈറസെന്ന്​ വിളിക്കുന്നു. ചിലർ അതിനെ ഫ്ലു (പകർച്ചപനി) എന്നാണ്​ വിളിക്കുന്നത്​. എന്ത്​ മാറ്റമാണുള്ളത്​. എനിക്ക്​​ തോന്നുന്നത്​ നമുക്ക്​ 19 മുതൽ 20 പേരുകളുണ്ടെന്നാണ്' ട്രംപ്​ പറഞ്ഞു​.

കോവിഡ്​ പടർന്നുപിടിച്ചതിന്​ ശേഷം ശനിയാഴ്​ച ഒക്​ലഹോമയിലെ ടുൽസയിൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്​.

കൈകാലുകൾ മാത്രം ഉപയോഗിച്ച്​ പോരാടുന്ന ചൈനീസ്​ ആ​േയാധന കലയാണ്​ കുങ്​ഫു. വുഹാനിൽ പ്രഭവകേന്ദ്രമായതിനാൽ 'വുഹാൻ വൈറസ്​' എന്നും കോറോണ വൈറസിനെ ട്രംപ്​ ഭരണകൂടം വിശേഷിപ്പിച്ചിരുന്നു.

കോവിഡ്​ മഹാമാരി ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യമാണ്​ അമേരിക്ക. 22 ലക്ഷം ആളുകൾക്ക്​ രോഗം ബാധിച്ചപ്പോൾ 1.19 ലക്ഷം പേർ മരണത്തിന്​ കീഴടങ്ങി.

റിപബ്ലിക്കൻ പാർട്ടി സ്​ഥാനാർഥിയായി നവംബറിൽ നടക്കാൻ പോകുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ്​ 74കാരനായ ട്രംപ്​. വൈസ്​ പ്രസിഡൻറായ ജോ ബൈഡനാണ്​ ഡെമോക്രാറ്റ്​ സ്​ഥാനാർഥിയായി മത്സരരംഗത്തുള്ളത്​.  

Tags:    
News Summary - Donald Trump again blames China for coronavirus, terms it 'Kung flu'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.