വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിെൻറ ആസൂത്രകനും ജമാഅതുദ്ദഅ്വ തലവനുമായ ഹാഫി സ ് മുഹമ്മദ് സഈദിനെ അറസ്റ്റ് ചെയ്ത പാകിസ്താെൻറ നടപടിയിൽ സംശയം പ്രകടിപ്പിച് ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
ഹാഫിസ് സഈദിനെ മുമ്പും നിരവധി തവണ പാകിസ് താൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ആ അറസ്റ്റുകളൊന്നും ഹാഫിസിെൻറയോ ജമാഅതുദ്ദഅ്വയുടെയോ പോഷക സംഘടനയായ ലശ്കറെ ത്വയ്യിബയുടെയോ പ്രവർത്തനങ്ങൾക്ക് ഒരു മാറ്റവുമുണ്ടാക്കിയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. 2001നു ശേഷം ഹാഫിസ് ഏഴുതവണയാണ് അറസ്റ്റിലാകുന്നത്. ജമാഅതുദ്ദഅ്വയെ പോലുള്ള ഭീകരസംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ പാകിസ്താൻ സ്വീകരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടുതൽ ശക്തമായ നടപടികൾക്കായി യു.എസ് കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച യു.എസ് പ്രസിഡൻറിനെ സന്ദർശിക്കാനിരിക്കയാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. കൂടിക്കാഴ്ചക്കിടെ ഭീകരസംഘടനകൾക്കെതിരെ പാകിസ്താൻ എന്തു നടപടി സ്വീകരിച്ചുവെന്ന് ട്രംപ് ചോദിച്ചാൽ പറയാനുള്ള മറുപടിയാണ് ഹാഫിസിെൻറ അറസ്റ്റ്. ബുധനാഴ്ചയാണ് പാകിസ്താൻ ഹാഫിസിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.