ദുരൂഹ സാഹചര്യത്തിൽ മരിച്ച വേശ്യാലയ ഉടമക്ക്​ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജയം

വാഷിങ്​ടൺ: ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയ കുപ്രസിദ്ധ വേശ്യാലയ ഉടമയും റിയാലിറ്റി സ്റ്റാറുമായ ഡെന്നിസ്​ ഹോഫിന്​ അമേരിക്കയിലെ നെവാഡ സ്​റ്റേറ്റ്​ തെരഞ്ഞെടുപ്പിൽ വമ്പൻ ജയം. സ്വന്തം ഉടമസ്ഥതയിലുള്ള വേശ്യാലയമായ ​ലവ്​ റാഞ്ചിലായിരുന്നു ഹോഫി​​​​െൻറ മൃതദേഹം കണ്ടെത്തിയത്​.

റിപബ്ലിക്കൻ സ്ഥാനാർഥിയായ ഹോഫ്​ 69.02 ശതമാനം വോട്ടുകൾ നേടിയാണ്​ വിജയിച്ചത്​​. എതിർ സ്ഥാനാർഥിയും ​ഡെമോക്രാറ്റിക്​ പാർട്ടിക്കാരിയുമായ ലെസിയ റൊമനോവിനെയായിരുന്നു ഹോഫ്​ പരാജയപ്പെടുത്തിയത്​. നെവാഡയിലെ തെക്കൻ നൈ കൗണ്ടിയിലെ സീറ്റിലായിരുന്നു ഹോഫി​​​​െൻറ ജയം. ഹോഫിന്​ പകരക്കാരനായി മറ്റൊരു റിപബ്ലിക്കൻ പ്രതിനിധി സ്ഥാനം ഏറ്റെടുക്കും.

പ്രശസ്​ത അമേരിക്കൻ ചാനലായ എച്ച്​.ബി.ഒയിലെ ‘കാഥൗസ്​’ എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായിരുന്നു 72 കാരനായ ഹോഫ്​. അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപി​​​​െൻറ ആരാധകനായ ഹോഫ്​ - ‘‘ദി ആർട്ട്​ ഒാഫ്​ പിമ്പ്​’’ എന്ന ത​​​​െൻറ ആത്മകഥയിൽ ‘‘ട്രംപ്​ ​ഒാഫ്​ പാറമ്പ്’’​ (നെവാഡയിലെ ഒരു സ്ഥലമാണ്​ പാറമ്പ്​) എന്നാണ്​ അയാളെ വിശേഷിപ്പിച്ചിരുന്നത്​.

Tags:    
News Summary - Dead Nevada Brothel Owner Wins State Election-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.