ന്യൂയോർക്: യു.എസ് പ്രഥമവനിത മെലാനിയ ട്രംപിനെക്കുറിച്ച് വ്യാജവാർത്തയെഴുതിയെന്ന കേസിൽ ഡെയ്ലി മെയിൽ പത്രവും മെയിൽ ഒാൺലൈനും നഷ്ടപരിഹാരം നൽകും. എത്രയാണ് നഷ്ടപരിഹാരത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
2016 ആഗസ്റ്റ് 20നാണ് ഡെയ്ലി മെയിലും ഒാൺലൈനും മെലാനിയക്കെതിരായ വാർത്ത കൊടുത്തത്. മോഡൽ എന്ന നിലയിൽ മോഡലിങ്ങിനപ്പുറമുള്ള സേവനങ്ങൾക്കും മെലാനിയ സന്നദ്ധയായി എന്ന് വാർത്തയിൽ എഴുതി. ആരോപണം ഉന്നയിക്കാൻ തെളിവുകളുണ്ടായിരുന്നില്ല. മെലാനിയയും മോഡലിങ് ഏജൻസി നടത്തിയ പൗലോ സാംപൊലിയും ആരോപണം നിഷേധിക്കുകയും ചെയ്തു.
തങ്ങൾ ആദ്യമായി കണ്ടുവെന്ന് മെലാനിയയും ഭർത്താവ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും അവകാശപ്പെടുന്നതിെൻറ മൂന്നുവർഷം മുേമ്പ അവർ കണ്ടുമുട്ടിയിട്ടുണ്ടെന്നും വാർത്തയിലുണ്ടായിരുന്നു. ട്രംപിെൻറ ഭാര്യയുടെ ചിത്രങ്ങളും കുഴക്കുന്ന ചോദ്യങ്ങളും എന്ന തലക്കെട്ടിൽ ശ്രദ്ധേയമായ രീതിയിൽ മെലാനിയയുടെ നഗ്നചിത്രത്തോടൊപ്പമായിരുന്നു വാർത്തയുടെ വിന്യാസം. വാർത്ത പരാതിക്കാരിക്ക് മാനനഷ്ടമുണ്ടാക്കിയതായി ഇരുകൂട്ടരും അംഗീകരിച്ച ഒത്തുതീർപ്പ് വ്യവസ്ഥയിൽ വ്യക്തമാക്കി.
ആരോപണങ്ങൾ പിൻവലിക്കുന്നതായും ക്ഷമാപണം നടത്തുന്നതായും ഡെയ്ലി മെയിൽ ഉടമ അസോസിയേറ്റഡ് ന്യൂസ്പേപ്പേഴ്സ് പറഞ്ഞു. ക്ഷമാപണം പത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.