ഹവാന: ക്യൂബയുടെ മേല്‍ ദു$ഖം ഒരാവരണംപോലെ മൂടിനിന്നു. ആരവങ്ങളും ബഹളങ്ങളുമടങ്ങി. ബാക്കിയാകുന്നത് നിശ്ശബ്ദതയില്‍ ഉയരുന്ന തേങ്ങലുകള്‍ മാത്രം. വിടചൊല്ലിയ പ്രിയനേതാവിന്‍െറ വേര്‍പാടില്‍ മനംനൊന്തുരുകുകയാണ് ക്യൂബ. ചരിത്രത്തിലെ ജ്വലിക്കുന്ന വിപ്ളവനക്ഷത്രമായ ഫിദല്‍ കാസ്ട്രോയുടെ നിര്യാണ വാര്‍ത്തയറിഞ്ഞതു മുതല്‍ രാജ്യമെങ്ങും കണ്ണീരില്‍ മുങ്ങി. സാമ്രാജ്യത്വത്തിന്‍െറ പിടിയില്‍നിന്ന് തങ്ങളെ കാത്തുസൂക്ഷിച്ച വിപ്ളവനേതാവിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആബാലവൃദ്ധം ജനങ്ങളും ഒഴുകുകയാണ്.
ഫിദലിന്‍െറ നിര്യാണത്തില്‍ അനുശോചിക്കുന്നതിന് രാജ്യത്ത് ഒമ്പതു ദിവസത്തെ ദു$ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുകയാണ്. ചിതാഭസ്മത്തിനു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. ഡിസംബര്‍ നാലിന് സാന്‍റിയാഗോയിലാണ് ചിതാഭസ്മം ഒൗപചാരികമായി സംസ്കരിക്കുക.
ഫിദല്‍ കാസ്ട്രോ 1959 ജനുവരി രണ്ടിന് സാന്‍റിയാഗോയില്‍നിന്ന് പുറപ്പെട്ട് ജനുവരി എട്ടിന് ഹവാനയിലത്തെി അധികാരം പിടിച്ച വിപ്ളവയാത്രയുടെ വഴികളിലൂടെ അദ്ദേഹത്തിന്‍െറ ചിതാഭസ്മം അടങ്ങിയ കലശവുമായി വിലാപയാത്ര നടത്തും. ഫിദലിന്‍െറ അഭിലാഷമനുസരിച്ചാണ് ശനിയാഴ്ച മൃതദേഹം ദഹിപ്പിച്ചത്. ഫിദല്‍ നിയമം പഠിച്ച ഹവാന സര്‍വകലാശാലക്കു മുന്നില്‍ ക്യൂബന്‍ ദേശീയപതാകയും അദ്ദേഹത്തിന്‍െറ ചിത്രങ്ങളുമേന്തി നിരവധി വിദ്യാര്‍ഥികള്‍ നിറകണ്ണുകളോടെ ഒത്തുകൂടി. വിപ്ളവ മുദ്രാവാക്യങ്ങള്‍ ഏറ്റുചൊല്ലിയാണ് അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. രാജ്യത്തെ വിനോദ പരിപാടികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫിദലിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് വിദേശ പ്രതിനിധികള്‍ ചൊവ്വാഴ്ച ക്യൂബയിലത്തെും. ഹവാനയിലെ വിപ്ളവ ചത്വരത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുക്കും.
നിര്യാണത്തില്‍ ലോകനേതാക്കളും അനുശോചിച്ചു. അതേസമയം, ക്രൂരനായ ഏകാധിപതിയെന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംവിശേഷിപ്പിച്ചത്.
Tags:    
News Summary - Cubans mourn ex-leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.