ന്യൂയോർക്ക്: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. മരണസംഖ്യ 3.16 ലക്ഷമായി. 18 ലക്ഷത്തിലേറെ പേർക്കാണ് രോഗം ഭേദമായത്. ഇന്നലെ മാത്രം 82,257 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള യു.എസിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ 19,891 പേർക്ക് കൂടി യു.എസിൽ രോഗം സ്ഥിരീകരിച്ചു. 865 പേർ കൂടി മരിച്ചതോടെ ആകെ മരണം 90,978 ആയി. ആകെ 15.27 ലക്ഷം പേർക്കാണ് യു.എസിൽ കോവിഡ് ബാധിച്ചത്.
രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള റഷ്യയിൽ 2.81 ലക്ഷം പേർക്കാണ് കോവിഡ് ബാധ. ഇന്നലെ 9709 പേർക്ക് സ്ഥിരീകരിച്ചു. 94 പേർ കൂടി മരിച്ചതോടെ ആകെ മരണം റഷ്യയിൽ 2631 ആയി.
കോവിഡ് കനത്ത നാശം വിതച്ച യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ, യു.കെ എന്നിവിടങ്ങളിൽ മരണസംഖ്യക്ക് കുറവുവന്നത് ആശ്വാസത്തിനിടയാക്കി. സ്പെയിനിൽ 87, ഇറ്റലിയിൽ 145, യു.കെയിൽ 170 എന്നിങ്ങനെയാണ് ഇന്നലെ മരണം. അതേസമയം, ഫ്രാൻസിൽ 483 പേർ കൂടി മരിച്ച് ആകെ മരണം 28,000 കടന്നു.
24 മണിക്കൂറിനിടെ 485 പേർ മരിച്ച ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. 2.41 ലക്ഷം പേർക്കാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 7938 പേർക്ക് സ്ഥിരീകരിച്ചു. ആകെ മരണം 16,118 ആയി.
ഇന്ത്യയിൽ 154 പേരാണ് 24 മണിക്കൂറിൽ മരിച്ചത്. ആകെ മരണസംഖ്യ 3025 ആയി. രോഗബാധിതരുടെ എണ്ണം 95,698 ആയി. 5050 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.