വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധ പേൾഹാർബർ, വേൾഡ്ട്രേഡ് സെൻറർ ആക്രമണങ്ങളേക്കാൾ രൂക്ഷമായ സാഹചര്യമാവും അമേരിക്കയിൽ സൃഷ്ടിക്കുകയെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് പ്രസിഡൻറ്. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിൽ ചൈനക്കെതിരെ വീണ്ടും ട്രംപ് വിമർശനമുന്നയിച്ചു.
ഉറവിടത്തിൽ തന്നെ വൈറസിനെ നശിപ്പിച്ചിരുന്നുവെങ്കിൽ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാൽ, ഉറവിടത്തിൽ തന്നെ വൈറസ് ബാധ തടയുന്നതിൽ ചൈന പരാജയപ്പെട്ടുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
1941ലെ ഹവായിലെ യു.എസ് അധീനതയിലുള്ള പേൾഹാർബർ ജപ്പാൻ ആക്രമിച്ചതാണ് യു.എസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പങ്കാളികളാക്കിയത്. 2001 സെപ്തംബർ 11 ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിൽ 3000 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.