ഇന്ത്യൻ വ്യോമസേനക്ക് സായുധ ഡ്രോണുകൾ നൽകുന്നത് യു.എസ് പരിഗണനയിൽ 

വാഷിങ്ടൺ: ഇന്ത്യൻ വ്യോമസേനക്ക് ആയുധം വഹിക്കാൻ ശേഷിയുള്ള ആളില്ലാ വിമാനങ്ങൾ (ഡ്രോൺ) നൽകുന്ന കാര്യം പരിഗണനയിലാണെന്ന് അമേരിക്ക. ഇന്ത്യയുമായി സൈനിക വിപണനമേഖല വർധിപ്പിക്കാനും പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനുമാണ് യു.എസ് ശ്രമമെന്നും മുതിർന്ന യു,എസ് ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു. 

കടൽക്കൊള്ളക്കാർക്കെതിരെ ഇരുരാജ്യങ്ങളുടെ നാവികസേനകൾ വർഷങ്ങളായി ഒരുമിച്ച് പോരാടുന്നുണ്ട്. സമുദ്ര മേഖലയിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇരുകൂട്ടരും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വ്യോമസേനയെ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് അമേരിക്കയിൽ നിന്നും ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. കൂടാതെ, സി അവെഞ്ചർ വിമാനങ്ങളും അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ 80 മുതൽ 100 വിമാനങ്ങൾക്ക് എട്ട് ബില്യൺ ഡോളർ ചെലവ് വരും. വൈറ്റ് ഹൗസിൽ നടന്ന ട്രംപ്-മോദി കൂടികാഴ്ചക്ക് ശേഷം 22 നിരീക്ഷണ ഡ്രോണുകൾ അമേരിക്ക ഇന്ത്യക്ക് കൈമാറിയിരുന്നു.

ഒബാമ സർക്കാറിന്‍റെ കാലത്ത് പ്രതിരോധ സഹകരണത്തിൽ അമേരിക്കയുടെ പ്രധാന പങ്കാളികളിൽ ഒരാളായിരുന്നു ഇന്ത്യ. പ്രതിരോധ മേഖലയിലെ ഇന്ത്യൻ സഹകരണത്തോട് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും അനുകൂലനയമാണുള്ളത്. 

Tags:    
News Summary - 'Considering Indian request of armed drones for Indian Air Force': US official-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.