കൊളംബിയൻ വിമാനാപകടം: പൈലറ്റി​െൻറ ശബ്​ദരേഖ പുറത്ത്​

മെഡലിൻ: കൊളംബിയൻ വിമാനാപകടത്തിന്​ തൊട്ടുമുമ്പ്​ ഇന്ധനം തീർന്നുവെന്നും പെ​െട്ടന്ന്​ നിലത്തിറക്കാൻ അനുവാദം തരണമെന്നും പൈലറ്റ്​ ആവശ്യപ്പെടുന്ന ശബ്​ദരേഖ പുറത്ത്​. എന്നാൽ യന്ത്രത്തകരാറുമൂലം മറ്റൊരു വിമാനം റൺവേയെ സമീപിക്കുന്നതിനാൽ ഏഴു മിനുട്ടു കൂടി  കാത്തിരിക്കാനാണ്​ കൺട്രോൾറൂമിൽനിന്നും പൈലറ്റിന്​ ലഭിച്ച മറുപടി. ചോർന്നു കിട്ടിയ ശബ്​ദരേഖ കൊളബിയൻ മാധ്യമങ്ങളാണ്​ പുറത്തു വിട്ടത്​.

ഇന്ധനമില്ലാത്തതിനാൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്നും 9000 അടി ഉയരത്തിലാണ്​ പറക്കുന്നതെന്നും പെ​െട്ടന്ന്​ നിലത്തിറക്കാൻ അനുവദിക്കണമെന്നും വീണ്ടും പൈലറ്റ്​ ആവശ്യ​െപ്പടുന്നതും ശബ്​ദരേഖയിലുണ്ട്​. കൺട്രോൾ റൂമിൽ നിന്നും പെൺ ശബ്​ദമാണ്​ മറുപടി നൽകുന്നത്​. സംഭവത്തി​െൻറ ഗൗരവം മനസിലാക്കി യന്ത്രത്തകരാറുമൂലം നിലത്തിറക്കാൻ ശ്രമിക്കുന്ന വിമാനത്തിലെ പൈലറ്റിനോട്​ പദ്ധതി ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നു. നിശബ്​ദമാകും മുമ്പ്​ ചാർ​േട്ടഡ്​ ​െജറ്റി​െൻറ പൈലറ്റ്​ വിമാനം നിലത്തിറക്കാൻ അനുവദിക്കണമെന്ന്​ വീണ്ടും  അ​േപക്ഷിക്കുന്നതും കേൾക്കാം.

എന്നാൽ അധികൃതർ സംഭവത്തെ കുറിച്ച്​ പ്രതികരിച്ചിട്ടില്ല. അന്വേഷണം പൂർത്തിയാകാൻ മാസങ്ങൾ എടക്കുമെന്നാണ്​ അറിയാൻ കഴിയുന്നത്​.

നവംബർ 29നാണ്​ അപകടമുണ്ടായത്​. ബ്രസീലിൽ നിന്ന്​ കൊളംബിയയി​േലക്ക്​ പോവുകയായിരുന്ന ചാർ​േട്ടഡ്​ വിമാനത്തിൽ ബ്രസീൽ ക്ലബ്​​ ഫുട്​ബോൾ താരങ്ങളായിരുന്നു സഞ്ചരിച്ചത്​. 77 യാത്രികരിൽ ആറുപേരാണ്​ രക്ഷപ്പെട്ടത്​. അപകടസ്​ഥലത്തുനിന്നും വിമാനത്തി​െൻറ ബ്ലാക്ക്​ ബോക്​സ്​ കണ്ടെടുത്തിരുന്നു.

 

Tags:    
News Summary - Colombia Crash Pilot Reported He Was Out of Fuel: Leaked Tape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.