സർക്കാറിനെ വിമർശിച്ച ചൈനീസ്​ ശതകോടീശ്വരന് യു.എസിൽ അഭയം

വാഷിങ്​ടൺ: മുതിർന്ന ചൈനീസ്​ ഉദ്യോഗസ്​ഥർക്കെതിരെ അഴിമതിയാരോപണം നടത്തിയ ശതകോടീശ്വരൻ യു.എസിൽ അഭയം തേടി. ചൈനീസ്​ ഭരണകൂടത്തി​​െൻറ വിമർശകൻ കൂടിയായ ഗുവോ വെങ്കുയ്​ ആണ്​ യു.എസിൽ അഭയം തേടിയത്​. 2014ലാണ്​ ഗുവോം ചൈനയിൽനിന്ന്​ രക്ഷപ്പെട്ടത്​.

കമ്യൂണിസ്​റ്റ്​ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അഴിമതി നടത്തിയതായി നിരവധി ട്വീറ്റുകളും യൂട്യൂബിൽ വിഡിയോയും പോസ്​റ്റ്​ ചെയ്​തിരുന്നു. എന്നാൽ, ഇതി​​െൻറ തെളിവുകൾ നൽകിയില്ല. തുടർന്ന്​ ചൈനീസ്​ സർക്കാർ ഗുവോമിനെതിരെ അലർട്ട്​ പുറപ്പെടുവിക്കുകയും ചെയ്​തു. 

Tags:    
News Summary - Chinese Billionaire Guo Wengui is Seeking Asylum in the U.S. -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.