ഷിക്കാഗോ: അമേരിക്കൻ നഗരമായ ഷിക്കാഗോയിൽ പലയിടത്തായി നടന്ന വെടിവെപ്പുകളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 14 മണിക്കൂറിനിടയിൽ 44 പേർക്ക് വെടിയേറ്റതായും അതിൽ ഗുതുതര പരിക്കേറ്റ അഞ്ചുപേർ കൊല്ലപ്പെട്ടതായും ഷിക്കാഗോ പൊലീസ് അറിയിച്ചു.
ഞായറാഴ്ച്ച പ്രാദേശിക സമയം പുലർച്ചെ 2 മണിമുതലാണ് െവടിവെപ്പാരംഭിച്ചത്. വെടിയേറ്റവരിൽ 11 വയസ്സുള്ള കുട്ടിയും 62 വയസ്സുകാരനും ഉൾെപട്ടതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം നഗരത്തിെൻറ പല ഭാഗങ്ങളിലായി നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ വിവിധ ഗ്യാങ്ങുകളാണെന്നും അവർ തമ്മിലുള്ള കുടിപ്പകയാണ് െവടിവെപ്പിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. നഗരത്തിെൻറ ഒരു ഭാഗത്ത് നടന്ന ബഹുജനാഘോഷത്തിന് നേരെ ചിലർ വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്. വെടിയേറ്റവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.
അമേരിക്കയിലെ ഏറ്റവും അപകടകരമായ നഗരമാണ് ഷിക്കാഗോ. കഴിഞ്ഞ കുറേ മാസങ്ങളിലായി ഷിക്കാഗോയിൽ ഇത്തരത്തിൽ വെടിവെപ്പുകൾ അരങ്ങേറുകയും നിരവധിയാളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും ആക്രമണങ്ങൾ വർധിക്കാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.