ഹിലരിയുടെ കുരുക്കിന് കാരണമായത് 15കാരിയുടെ ചാറ്റിങ്

വാഷിങ്ടൺ: ഹിലരി ക്ലിന്റൻൻെറ പുതിയ ഇ-മെയിൽ വിവാദത്തിൻെറ കഥയാരംഭിക്കുന്നത് ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്ലി മെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന്. അന്തോണി വെയ്നർ എന്ന യു.എസ് സെനറ്റർ 15കാരിയുമായി നടത്തിയ ഓൺലൈൻ ലൈംഗിക ബന്ധം ആണ് ഹിലരിയെ കുടുക്കിയത്. ഒരു മാസം നീണ്ട വീഡിയോ മെസ്സേജിംഗ് ആപ്ലിക്കേഷൻ വഴിയുള്ള ബന്ധം ബ്രിട്ടീഷ് ടാബ്ലോയിഡ് ആണ് പുറത്ത് വിട്ടത്.

മുൻ ന്യൂയോർക്ക് കോൺഗ്രസ് നേതാവായ വെയ്നറുടെ ചാറ്റിങ്ങിനെക്കുറിച്ച് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിൽ വെയ്നറുടെ ഭാര്യയും ക്ലിന്റൻെറ സഹായിയുമായ ഹുമയുടെ മെയിലുകളും പരിശോധനക്ക് വിധേയമാക്കി. വെയ്നറുടെ രഹസ്യ ചാറ്റിങ് സംബന്ധിച്ച് പരിശോധന നടത്താനെത്തിയ എഫ്.ബി.ഐയെ ഞെട്ടിച്ച് ഹുമയുടെ ഇൻബോക്സിൽ അന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിൻെറൻെറ  ഇ-മെയിലുകൾ ഉണ്ടായിരുന്നു.

രാജ്യത്തിൻെറ സുരക്ഷയെ ബാധിക്കുന്ന രഹസ്യരേഖകൾ ഉണ്ടോയെന്ന കാര്യം എഫ്.ബി.ഐ പരിശോധിച്ച് വരികയാണ്. വെയ്നറുടെ ഭാര്യ വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയും ഹിലരിയുടെ സഹായിയുമായിരുന്നു. ചാറ്റിങ് വിവാദത്തെ തുടർന്ന് വെയ്നർ 2011ൽ രാജിവെക്കുകയും ഭാര്യ ആഗസ്റ്റിൽ ഇയാളിൽ നിന്ന് വിവാഹമോചനം നേടുകയും ചെയ്തു. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് പുതിയ വിവാദം കത്തുന്നത്.

Tags:    
News Summary - A British tabloid story is the reason for Hillary Clinton’s new FBI nightmare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.