ഗ്രീക് അംബാസഡറുടെ കൊലപാതകം: ഭാര്യയും കാമുകനും പിടിയില്‍

സാവോപോളോ: ബ്രസീലിലെ ഗ്രീക് അംബാസഡര്‍ കിരിയാകോസ് അമിറിഡിസിനെ (59) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനായ പൊലീസുകാരനും പിടിയില്‍. ഫ്രാന്‍സ്വോ അമിറിഡിസും കാമുകനും പ്രാദേശിക പൊലീസുകാരനുമായ സെര്‍ജിയോ ഗോമസ് മൊറൈറ ഫില്‍ഹോയെയുമാണ് പിടിയിലായത്. കൊലപാതകത്തില്‍ പങ്കാളിയായ ഇവരുടെ ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യത്തിന് ഇയാള്‍ക്ക് വന്‍ തുക പാരിതോഷികവും ലഭിച്ചു.
തിങ്കളാഴ്ചയാണ് അംബാസഡറെ കാണാതായത്. ചൊവ്വാഴ്ച റിയോ ഡെ ജനീറോയിലെ ഉള്‍പ്രദേശത്ത് കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ അദ്ദേഹത്തിന്‍െറ മൃതദേഹം കണ്ടത്തെുകയായിരുന്നു. അംബാസഡറെ കാണാനില്ളെന്നു കാണിച്ച് ഭാര്യ  ഫ്രാന്‍സ്വോ അമിറിഡിസ് ബുധനാഴ്ച പൊലീസിന് പരാതി നല്‍കിയിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ തിരച്ചിലില്‍ അവരുടെ അപ്പാര്‍ട്മെന്‍റില്‍ രക്തപ്പാടുകള്‍ കണ്ടത്തെി. കാമുകനൊപ്പം അമിറിഡിസിനെ അപ്പാര്‍ട്മെന്‍റില്‍വെച്ച് കൊലപ്പെടുത്തിയശേഷം കാറിലിട്ടു കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

Tags:    
News Summary - Brazil police: Greek ambassador killed by wife's lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.