Posted On
date_range Updated On
date_range ഓരോ 20 വർഷവും ലോകത്ത് വൈറസ്ബാധയുണ്ടാകും -ബിൽഗേറ്റ്സ്
വാഷിങ്ടൺ: കോവിഡ് 19 വൈറസ് ലോകത്ത് അതിവേഗം പടരുന്നതിനിടെ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. ലോകത്ത് ഓരോ 20 വർഷത്തിലും കോവിഡിന് സമാനമായ പകർച്ചവ്യാധിയുണ്ടാകുമെന്നാണ് ബിൽഗേറ്റ്സി െൻറ മുന്നറിയിപ്പ്.
കോവിഡ് 19 വ്യാപനമുണ്ടയപ്പോൾ ലോകം അതിനെ നേരിടാൻ സജ്ജമായിരുന്നില്ല. എന്നാൽ, ഇപ്പോൾ കോവിഡ് ബാധയിൽ നിന്ന് മുക്തമായവർക്ക് ഭാവിയിൽ ഇതുപോലൊരു പകർച്ചവ്യാധിയുണ്ടായാൽ അതിനെ നേരിടാൻ സാധിക്കുമെന്നും ബിൽഗേറ്റ്സ് പറഞ്ഞു.
രോഗം കണ്ടെത്തുന്നതിന് കൂടുതൽ ആധുനികമായ സൗകര്യങ്ങൾ വേണം. കൂടുതൽ ആൻറിവൈറൽ ലൈബ്രറികളും പകർച്ചവ്യാധിക്കെതിരായ മരുന്നുകളും വേണം. നേരത്തെ തന്നെ രോഗബാധ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിക്കണം. ഇതിനായി മെഡിക്കൽ ഗവേഷണരംഗത്ത് കൂടുതൽ പണം ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.