?????? ????? ????????????????

നാലുമാസം കാത്തിരിക്കേണ്ടി വന്നു ഇൗ അമ്മക്ക്​ ത​െൻറ കുഞ്ഞിനെ ഒന്നു താലോലിക്കാൻ

ബ്യൂണസ് െഎറിസ്: തെൻറ കുഞ്ഞിനെ നാലുമാസം പ്രായമായതിനുശേഷം കാണുന്ന അമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും. അർജൻറീനയിലെ സിറ്റി ഒാഫ് പൊസാഡസിലാണ് സംഭവം. പൊലീസുദ്യോഗസ്ഥയായിരുന്ന അമേലിയ ബെന്നാൻ എന്ന 34 കാരിയാണ് തെൻറ മകനെ ജനിച്ച് നാലുമാസത്തിനു ശേഷം ആദ്യമായികണ്ടത്.  പ്രസവ സമയത്ത് അബോധാവസ്ഥയിലായിരുന്നു അവർ. ഗർഭിണിയായ അമേലിയയും ഭർത്താവും മറ്റൊരു പൊലീസ്ഉദ്യോഗസ്ഥനും 2016 നവംബർ ഒന്നിന് സർവ്വീസ് വാഹനത്തിൽ യാത്ര ചെയ്യവേ അപകടത്തിൽ പെടുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അമേലിയ ബെന്നാൻ അബോധാവസ്ഥയിലായി.

അമേലിയയെ പൊസാഡസിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് തലേന്ന് സിസേറിയനിലൂടെ അമേലിയ പൂർണ ആരോഗ്യവാനായ ആൺകുഞ്ഞിനെ പ്രസവിച്ചു. സാൻറിനോ എന്നു പേരിട്ട  കുഞ്ഞിനെ അമേലിയയുടെ സഹോദരി നോർമയാണ് പരിചരിച്ചത്. എല്ലാ ദിവസവും വൈകീട്ട് ആറിന് നോർമ കുട്ടിയെ അമേലിയക്കരികിലേക്ക് കൊണ്ടുവന്നിരുന്നു.

കഴിഞ്ഞ പെസഹവ്യാഴ ദിനത്തിലാണ് അമേലിയ ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയത്. ആദ്യം പരസ്പര വിരുദ്ധമായി സംസാരിച്ചെങ്കിലും സാവധാനം കാര്യങ്ങൾ തിരിച്ചറിയുകയായിരുന്നു. ബോധം വന്നപ്പോൾ കുഞ്ഞിനെ കൊണ്ടു വന്നു കാണിച്ചു. ആദ്യാമയി കുഞ്ഞിനെ കണ്ടപ്പോൾ ബന്ധുവിെൻറ കുഞ്ഞാണെന്ന് കരുതി. എന്നാൽ ബന്ധുക്കൾ  അമേലിയയോട് കാര്യങ്ങൾ വിശദീകരിച്ചു.

ബോധം വന്നെങ്കിലും ഇനിയും പൂർണമായി ആരോഗ്യ നില വീണ്ടെടുത്തിട്ടില്ല. ചികിത്സകൾ തുടരേണ്ടതുണ്ടെന്ന് അമേലിയയെ ചികിത്സിക്കുന്ന ന്യൂറോസർജൻ മാർകലോ ഫെറൈറ അറിയിച്ചു.

 

Tags:    
News Summary - Argentina Woman Gives Birth In Coma... Meets Son 4 Months Later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.