ട്രംപിന്​ വീണ്ടും തിരിച്ചടി: കു​ടി​യേ​റ്റ​ വിരുദ്ധ ഉ​ത്ത​ര​വ് പു​നഃ​സ്ഥാ​പി​ക്കാ​നാ​വി​ല്ല –കോ​ട​തി

സാ​ന്‍ഫ്രാ​ന്‍സി​സ്‌​കോ: മധ്യഅമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ യു.എസിൽ പ്രവേശിക്കുന്നത്​ തട യുന്ന ഉത്തരവിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്​ വീണ്ടും തിരിച്ചടി. യു.​എ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന കു​ടി​യേ​റ് റ​ക്കാ​ര്‍ക്ക് അഭയം ന​ല്‍കു​ന്ന​ത് വി​ല​ക്കി​യ ​ ട്രം​പി​​​െൻറ ഉ​ത്ത​ര​വ് പു​നഃ​സ്​​ഥാ​പി​ക്കാ​നാ​വി​ല്ല െ​ന്ന്​ യു.​എ​സ് അ​പ്പീ​ല്‍ കോ​ട​തി വിധിച്ചു. നിയമാനുസൃത വഴിയിലൂടെ രാജ്യത്ത്​ എ​ത്തു​ന്ന കുടിയേറ്റക്കാർക്കു മാ​ത്ര​മേ അ​ഭ​യം ന​ല്‍കൂ​വെ​ന്നാ​യി​രു​ന്നു ട്രം​പി​​​െൻറ നി​ല​പാ​ട്.

ന​വം​ബ​ർ ഒ​മ്പ​തി​നാ​ണ്​ കു​ടി​യേ​റ്റ​നി​യ​മം ശ​ക്ത​മാ​ക്കി ട്രം​പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഉ​ത്ത​ര​വി​നെ​തി​രെ യു.​എ​സി​ലെ പൗ​രാ​വ​കാ​ശ ഗ്രൂ​പ്പു​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ര​വ് ഭ​ര​ണ, കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ള്‍ക്ക് എ​തി​രാ​ണെ​ന്നാ​ണ് ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ക​ഴി​ഞ്ഞ​മാ​സം സാ​ന്‍ഫ്രാ​ന്‍സി​സ്‌​കോ ജ​ഡ്ജി, കുടിയേറ്റ വിരുദ്ധം ​നി​യ​മം താ​ല്‍ക്കാ​ലി​ക​മാ​യി സ്​േ​​റ്റ ചെ​യ്​തിരുന്നു.

ന​ട​പ​ടി​യെ അ​സം​ബ​ന്ധം എ​ന്ന്​ വിശേഷിപ്പിച്ച യു.എസ്​ സ്​റ്റേറ്റ്​ ഡിപ്പാർട്​മ​​െൻറ്​ വിലക്കിനെതിരെ ന​യ​ൻ​ത്​ സ​ര്‍ക്യൂ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ലെ ജ​ഡ്​​ജി​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യോ​ട്​ ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന​വ​രാ​ണ്. അതിനാൽ നയൻത്​ സർക്യൂട്​ കോടതിയെ പതിവായി വിമർശിക്കാറുണ്ട്​.

റി​പ്പ​ബ്ലി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റ്​ ജോ​ര്‍ജ് ഡ​ബ്ല്യു. ബു​ഷ് നി​യ​മി​ച്ച ജ​ഡ്​​ജി​ ജെ ബിബീയാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ട്രം​പി​​​െൻറ ന​യം അ​തി​രു​ക​ട​ന്ന​താ​ണെ​ന്ന കീ​ഴ്‌​ക്കോ​ട​തി നി​ല​പാ​ടി​നോ​ട് യോ​ജി​ക്കു​ക​യാ​യി​രു​ന്നു ജ​ഡ്​​ജി.

Tags:    
News Summary - Appeals court denies Trump bid to reinstate asylum ban -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.