വാഷിങ്ടൺ: പരസഹായമില്ലാതെ തനിച്ച് തണുത്തുറഞ്ഞ അൻറാർട്ടിക്ക ഭൂഖണ്ഡം ചുറ്റിയട ിച്ച പ്രഥമ വ്യക്തി എന്ന ബഹുമതി അമേരിക്കൻ സാഹസികന് സ്വന്തം. 33കാരനായ കോളിൻ ഒ ബ്രാഡ ി 54 ദിവസം എടുത്താണ് ആയിരത്തോളം (1600 കിലോമീറ്റർ) മൈൽ ദൂരം അൻറാർട്ടിക്ക ഭൂഖണ്ഡത്തിെൻറ തീരത്തുകൂടി സഞ്ചരിച്ചത്. അൻറാർട്ടിക്കയുെട അവസാന പോയൻറ് ആയ ‘റോസ് െഎസ് ഷെൽഫി’െൻറ മുനമ്പിൽ നിൽക്കുന്ന ചിത്രസഹിതം കോളിൻ ഇൻസ്റ്റഗ്രാമിൽ ഇൗ വിവരം പങ്കുവെച്ചു.
അൻറാർട്ടിക്കയുടെ തീരത്തേക്ക് സഞ്ചരിച്ചെത്തിയ ആദ്യത്തെ വ്യക്തിയായി ചരിത്രത്തിൽ സ്ഥാനംപിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. യാത്രയിലെ അവസാനത്തെ 32 മണിക്കൂറുകൾ വലിയ വെല്ലുവിളി നിറഞ്ഞവയായിരുന്നുവെന്നും ഇതുവരെ അനുഭവിച്ചതിൽ ഏറ്റവും മികവുറ്റ നിമിഷങ്ങൾ ആയിരുന്നു അതെന്നും കോളിൻ എഴുതി. ജി.പി.എസ് സംവിധാനമുപയോഗിച്ചായിരുന്നു യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.