വാഷിങ്ടൺ: 2040ഓടു കൂടി മുസ്‍ലിംകള്‍ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗം ആകുമെന്ന് പഠനം. ഇപ്പോൾ 3.45 മില്യണ്‍ മുസ്‍ലിംകളാണ് അമേരിക്കയിലുള്ളത്. 2040 ആകുമ്പോഴേക്കും അമേരിക്കയിലെ മൊത്തം ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് പിന്നിലായി മുസ്‍ലിംകളെത്തുമെന്നാണ‌് റിപ്പോർട്ട്. പി.യു റിസര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
2017ലെ കണക്ക് പ്രകാരം ആകെ ജനസംഖ്യയുടെ 1.1 ശതമാനം പേര്‍ മുസ്‍ലിംകളാണ്. നിലവില്‍ രണ്ടാംസ്ഥാനത്ത് ജൂതമത വിശ്വാസികളാണെങ്കിലും 2040 ഓടെ ഇതില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ ജൂത ജനസംഖ്യയേക്കാള്‍ വേഗത്തില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നാണ് പഠനം പറയുന്നത്. 2050 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയില്‍ 8.1 മില്യണ്‍ ആളുകള്‍ മുസ്‍ലിംകളായിരിക്കും. ഒരു വര്‍ഷം ഒരു ലക്ഷം വര്‍ധനയാണ് മുസ്‍ലിം ജനസംഖ്യയിലുണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.