ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ന്യൂജെഴ്സിയിലും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8 ഞായറാഴ്ച ന്യൂജെഴ്സിയില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത് പ്രസ് ക്ലബ്ബിന്‍റെ ന്യൂയോര്‍ക്ക് ചാപ്റ്ററും ഫിലഡല്‍ഫിയ ചാപ്റ്ററുമാണ്.
ന്യൂജെഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ (1176 കിംഗ് ജോര്‍ജ്സ് പോസ്റ്റ് റോഡ്, എഡിസണ്‍, ന്യൂജെഴ്സി) ഉച്ചയ്ക്ക് 2:30 മുതല്‍ വൈകീട്ട് 5:30 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ പ്രമുഖ മലയാളി ദേശീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
ദേശീയ സംഘടനകളുമായി ഇന്ത്യാ പ്രസ് ക്ലബ്ബിന് വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതല്‍ സുതാര്യമാക്കുവാനും, സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുവാന്‍ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സഹകരണം എങ്ങനെ വിനിയോഗിക്കാമെന്നുമുള്ള ചര്‍ച്ചകളും ഈ കോണ്‍ഫറന്‍സുകൊണ്ട് ലക്ഷ്യമിടുന്നു.
ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ ദേശീയ സംഘടനകളുടെ ഭാരവാഹികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.