പാകിസ്​താനെതിരെ അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി; താലിബാന്​ നൽകുന്ന പിന്തുണ പിൻവലിക്കണം

വാഷിങ്​ടൺ: പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപിന് പിറകെ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. അഫ്​ഘാനിസ്​താനിലെ താലിബാന് പാകിസ്താന്‍ പിന്തുണയുണ്ടെന്നും അത് പിന്‍വലിക്കണമെന്നും ടില്ലേഴ്സണ്‍ ആവശ്യപ്പെട്ടു. തീവ്രവാദ സംഘടകള്‍ക്ക് പാകിസ്​താന്‍ സുരക്ഷിത താവളമാകുന്നത് കാണാതിരിക്കാനാകില്ല. താലിബാന് സംരക്ഷണം നല്‍കുന്ന  നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്കക്ക്  പാകിസ്​താനോടുള്ള  പരിഗണന ഇല്ലാതാകുമെന്നും ടില്ലേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. 

തീവ്രവാദികള്‍ക്ക് താവളമൊരുക്കുകയെന്നത് പാകിസ്താ​​െൻറ നയമാണെന്ന് ഡൊണാള്‍ഡ് ട്രംപ് വിമർശിച്ചതി​​െൻറ തൊട്ടടുത്ത ദിവസമാണ് ടില്ലേഴ്സനും അമേരിക്കയുടെ നിലപാട് ആവര്‍ത്തിച്ചത്. നിരവധി ഭീകരസംഘടനകളുടെ താവളമായ പാകിസ്താന്‍ വിഷയത്തില്‍ എടുക്കുന്ന നിലപാടനുസരിച്ചായിരിക്കും അമേരിക്കയുടെ അടുത്ത നീക്കമെന്നും ടില്ലേഴ്സണ്‍ മുന്നറിയിപ്പ് നല്‍കി. ആണവശക്തി കൈവശമുള്ള പാകിസ്താനെ സംബന്ധിച്ചുള്ള ആശങ്കയും ടില്ലേഴ്സണ്‍ പങ്കുവെച്ചു.
 

Tags:    
News Summary - America Against Pakistan - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.