വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ട്വീറ്റുകളടങ്ങിയ ടോയ്ലെറ്റ് പേപ്പർ ആമസോണിൽ വൻ ഹിറ്റ്. സാമൂഹിക മാധ്യമമായ ട്വിറ്ററിൽ ഏറെ ശ്രദ്ധേയമായ 10 ട്വീറ്റുകൾ ഉൾപ്പെടുത്തിയ ടോയ്ലെറ്റ് പേപ്പറുകളാണ് ആമസോണിൽ വിൽപ്പനക്കെത്തിച്ചത്. ടോയ്ലെറ്റ് ട്വീറ്റ് റീടെയിൽ എന്ന സ്ഥാപനമാണ് ട്രംപിെൻറ മുഖചിത്രത്തോട് കൂടിയ ടോയ്ലെറ്റ് പേപ്പറുകളുടെ നിർമാതാക്കൾ.
വെള്ളിയാഴ്ചയാണ് ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ ട്രംപിെൻറ ട്വീറ്റുകളടങ്ങുന്ന ടോയ്ലെറ്റ് പേപ്പറുകൾ വിൽപനക്കെത്തിയത്. മണിക്കൂറുകൾക്കകം തന്നെ ഇവ വിറ്റുതീർന്നു. വൈകാതെ തന്നെ ടോയ്ലെറ്റ് പേപ്പറുകൾ വീണ്ടും വിൽപനക്കെത്തിക്കുമെന്ന് ആമസോണും റീടെയിലറും അറിയിച്ചു. 9.99 ഡോളർ മുതൽ 12.45 ഡോളർ വരെയാണ് ടോയ്ലെറ്റ് പേപ്പറുകളുടെ വില.
ട്രംപിനെതിരെയുള്ള പ്രതിഷേധത്തിെൻറ ഭാഗമായി അദ്ദേഹത്തിെൻറ മുഖം പതിച്ച ടോയ്ലെറ്റ് പേപ്പറുകൾ ആമസോണിൽ നേരത്തെ വിൽപനക്കെത്തിയിരുന്നു. അന്ന് ഉൽപ്പന്നത്തിന് മികച്ച പ്രതികരണമാണ് ഒാൺലൈൻ ഷോപ്പിങ് ഉപഭോക്താകളിൽ നിന്ന് ലഭിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.