ലൈംഗിക പീഡനം: ഓസ്കാർ ചെയർമാന്‍റെ സ്ഥാനം തെറിക്കില്ല

ലോസ് ആഞ്ചലസ്: ലൈംഗിക പീഡന ആരോപണ വിധേയനായ ജോൺ ബെയ് ലിക്ക് ഓസ്കർ പ്രസിഡന്‍റ്  സ്ഥാനം നഷ്ടപ്പെടില്ല. ബെയ് ലിക്കെതിരെയുള്ള പരാതികളെക്കുറിച്ചും ബെയ് ലിയുടെ വിശദീകരണത്തെക്കുറിച്ചും മെമ്പർഷിപ്പ് കമ്മിറ്റി  വിശദമായി പരിശോധിച്ചുവെന്നും തുടർന്ന് ബെയ് ലിക്കെതിരെ ഒരു നടപടിയും വേണ്ടെന്ന് തീരുമാനിച്ചുവെന്നും അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ് സയൻസ് യു.എസ്.എ ടുഡേയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ അറിയിച്ചു. ജോൺ ബെയ് ലി ഓസ്കാർ പ്രസിഡന്‍റായി തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.

പരാതിക്കാരുടേയും കുറ്റം ചാർത്തപ്പെട്ടവന്‍റെയും അവകാശങ്ങളെ തങ്ങൾ ഒരുപോലെ മാനിക്കുന്നു. അതിനാൽ വിദഗ്ധരടങ്ങുന്ന കമ്മിറ്റിയോടും ഓസ്കാറിന്‍റെ നിയമ ഉപദേശകനോടും അഭിപ്രായം തേടിയിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ബെയ് ലി കുറ്റക്കാരനാണോ അല്ലയോ എന്നോ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്നോ പ്രസ്താവനയിൽ വിശദീകരിക്കുന്നില്ല.

ഛായഗ്രാഹകനായ ബെയ് ലിക്കെതിരെ രണ്ട് വനിതകളാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
 

Tags:    
News Summary - Academy clears president John Bailey after sexual harassment claim-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.