??.??? ????? ??????? ?????????? ???????? ???????

​​ചൈനയിൽനിന്ന്​ അഞ്ച്​ പകർച്ചവ്യാധികൾ; ഇനി ഒന്നുകൂടി​ താങ്ങാനാകില്ല -യു.എസ്​

വാഷിങ്​ടൺ: കഴിഞ്ഞ 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികൾ ചൈനയിൽനിന്ന് പുറത്തുവന്നതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ. ഇനി ഒന്നുകൂടി ലോകത്തിന്​ താങ്ങാനാകില്ല, അവസാനിപ്പിക്കേണ്ട സമയമായി -അദ്ദേഹം പറഞ്ഞു. 

“സാർസ്​, ഏവിയൻ ഫ്ലൂ, പന്നിപ്പനി, കോവിഡ്​ 19 തുടങ്ങി അഞ്ച് ബാധകളാണ്​ കഴിഞ്ഞ 20 വർഷത്തിനിടെ ചൈനയിൽനിന്ന് ഉത്ഭവിച്ചത്​. ചൈനയിലെ ഈ ഭയാനകമായ പൊതുജനാരോഗ്യ സാഹചര്യം ലോകത്തിന് എത്രകണ്ടാണ്​ സഹിക്കാൻ കഴിയുക?” ഓബ്രിയൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു. “ലാബിൽ നിന്നായാലും ശരി, വെറ്റ്​ മാർക്കറ്റിൽനിന്നായാലും ശരി. കോവിഡ്​ തുടങ്ങിയത്​ വൂഹാനിൽ നിന്നാണെന്നത്​ ഉറപ്പാണ്. ഇതിന്​ സാഹചര്യത്തെളിവുകളുണ്ട്​​” അദ്ദേഹം പറഞ്ഞു.

ആഗോളതലത്തിൽ രണ്ടര ലക്ഷം പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇനിയും ഇത്തരം ബാധകൾ ചൈനയിൽനിന്ന് പുറത്തുവന്നാൽ തങ്ങൾക്കത്​​ താങ്ങാൻ കഴിയി​ല്ലെന്ന്​ ലോകമൊന്നടങ്കം ചൈനീസ് സർക്കാരിനോട് പറയാൻ തുടങ്ങിയിട്ടുണ്ട്​. കോവിഡിനെ തടഞ്ഞുനിർത്താൻ കഴിയുമായിരുന്നു. ചൈനയെ സഹായിക്കാൻ ആരോഗ്യ വിദഗ്ധരെ അയക്കാമെന്ന്​ ഞങ്ങൾ വാഗ്ദാനം ചെയ്തതാണ്​. എന്നാൽ, അവരത് നിരസിച്ചു. 

വൈറസി​​​െൻറ ഉത്ഭവത്തെക്കുറിച്ച് യു.എസ് തെളിവുകൾ തിരയുന്നുണ്ട്​. ഞങ്ങൾ അവലോകനം തുടരുകയാണ്. പൊതുജനാരോഗ്യത്തെ ചൈന എങ്ങനെയാണ്​ കൈകാര്യം ചെയ്യുന്നതെന്ന്​ കണ്ടെത്തണം. കാരണം, ഇനിയൊരു വൈറസ് ബാധ ചൈനയിൽനിന്ന് ഉണ്ടാകരുത്​. ഇത് അമേരിക്കയെ മാത്രമല്ല, ലോകത്തെ മൊത്തം ഗ്രസിച്ച ഭയാനകമായ വിപത്താണ്. ലോക സമ്പദ്‌വ്യവസ്ഥ മൊത്തം അടച്ചുപൂട്ടി. 

അഞ്ചാമത്തെ തവണയാണ് ഈ അവസ്​ഥ നേരിടുന്നത്​. ഇത് അവസാനിപ്പിക്കാൻ ചൈനക്ക്​ ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം ആവശ്യമാണ്. പൊതുജനാരോഗ്യ പ്രതിസന്ധി തരണം ചെയ്യുന്നതിന്​​ ചൈനയെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്. കാരണം, ഈ പ്രശ്‌നം ഇനിയും നേരിടാൻ കഴിയില്ല -ഓബ്രിയൻ പറഞ്ഞു.

Tags:    
News Summary - 5 plagues have come out of China in last 20 years, says U.S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.