സ്ത്രീകള്‍ക്കായി ഹിലരിയെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വനിതകള്‍ക്കായി എതിരാളിയായ ഹിലരി ക്ളിന്‍റനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഹിലരി പറയുന്നു, വര്‍ഷങ്ങളായി സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കായി പോരാട്ടം തുടരുകയാണെന്ന്. പിന്നെ എന്തുകൊണ്ടാണ് ഏഴുകോടിയോളം വരുന്ന സ്ത്രീകളും കുട്ടികളും അമേരിക്കയില്‍ ദാരിദ്ര്യത്തില്‍തന്നെ കഴിയുന്നായിരുന്നു ട്രംപിന്‍െറ ചോദ്യം.  ട്രംപിന്‍െറ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കോര്‍ത്തിണക്കി ഹിലരിയുടെ  പ്രചാരവിഡിയോ പുറത്തിറങ്ങിയിരുന്നു. അതിനുള്ള മറുപടിയായിരുന്നു തെരഞ്ഞെടുപ്പ് റാലിയില്‍  ട്രംപ് നല്‍കിയത്്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.