ന്യൂയോര്‍ക് സ്ഫോടനം: അഫ്ഗാന്‍ വംശജനെതിരെ കുറ്റം ചുമത്തി

ന്യൂയോര്‍ക്: ന്യൂയോര്‍ക്കിലും ന്യൂജഴ്സിയിലും സ്ഫോടനം നടത്തിയതായി സംശയിക്കുന്ന അഫ്ഗാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അഹ്മദ് ഖാന്‍ റഹമിക്കെതിരെ കുറ്റം ചുമത്തി.  പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ  ഈ 28കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.  
കൂട്ടനശീകരണത്തിനുള്ള ആയുധ ഉപയോഗം, പൊതു ഇടത്തില്‍ ബോംബ് സ്ഫോടനം, സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വത്തുവകകള്‍ തകര്‍ക്കല്‍ എന്നീ  കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ അഴിക്കുള്ളിലായിരിക്കും റഹമിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചെല്‍സിയയില്‍ നടന്ന സ്ഫോടനത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ചയാണ് ന്യൂജഴ്സിയിലെ എലിസബത്തില്‍ ഫ്രൈഡ് ചിക്കന്‍ കട നടത്തുന്ന റഹമിയെ പിടികൂടിയത്. ന്യൂയോര്‍ക് പൊലീസും എഫ്.ബി.ഐയും പ്രതിക്കായി മൊബൈല്‍ അലര്‍ട്ട് പുറത്തുവിട്ട് ഏതാനും മണിക്കൂറുകള്‍ക്കകം ലിന്‍ഡനില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ ഇയാള്‍ പിടിയിലാവുകയായിരുന്നു. കടയുടെ മുകളില്‍തന്നെയാണ് റഹമിയും കുടുംബവും താമസിച്ചിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.