പ്രസിഡന്‍റായാല്‍ ക്യൂബക്ക് നല്‍കിയ ഇളവ് പിന്‍വലിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ക്യൂബക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചെടുക്കുമെന്ന് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ബറാക് ഒബാമയുടെ ഏകപക്ഷീയമായ കരാറിന്‍െറ ഗുണവശങ്ങള്‍ അനുഭവിക്കുന്നത് കാസ്ട്രോ ഭരണകൂടമാണ്. കമ്യൂണിസ്റ്റ് ഭരണകൂടത്തില്‍ ക്യൂബന്‍ ജനത അനുഭവിക്കുന്ന അടിച്ചമര്‍ത്തലിനെതിരെയാണ് അമേരിക്ക നിലകൊണ്ടത്. ബറാക് ഒബാമയുടെ ഏകപക്ഷീയമായ കരാറിന്‍െറ ഗുണവശങ്ങള്‍ അനുഭവിക്കുന്നത് കാസ്ട്രോ ഭരണകൂടമാണ്.

ക്യൂബന്‍ ജനതക്ക് മതപരവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യമാണ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍. അമേരിക്കയുടെ ആവശ്യം കാസ്ട്രോ ഭരണകൂടം അംഗീകരിക്കാന്‍ തയാറായില്ളെങ്കില്‍ ഒബാമ നല്‍കിയ ആനുകൂല്യങ്ങള്‍ റദ്ദാക്കാന്‍ അടുത്ത പ്രസിഡന്‍റിന് കഴിയും.  എല്ലാവിധ സ്വാതന്ത്ര്യങ്ങളും ജനങ്ങള്‍ക്ക് അനുവദിക്കുമെന്ന്  ഫ്ളോറിഡയിലെ മിയാമിയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് പ്രഖ്യാപിച്ചു. ക്യൂബന്‍ വംശജരായ അമേരിക്കന്‍ പൗരന്മാര്‍ ധാരാളമായി താമസിക്കുന്ന സ്ഥലങ്ങളാണ് ഇവ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.