സ്നോഡന്‍ രാജ്യസുരക്ഷ അപകടത്തിലാക്കിയെന്ന് യു.എസ്

വാഷിങ്ടണ്‍:  മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്നോഡന്‍ രാജ്യസുരക്ഷക്കായി വിവരങ്ങള്‍ കൈമാറിയിരുന്ന ഉദ്യോഗസ്ഥനല്ളെന്നും അമേരിക്കയുടെ സുരക്ഷയെ അപകടത്തിലാക്കിയ വ്യക്തിയാണെന്നും വൈറ്റ്ഹൗസ്. അമേരിക്കന്‍ പൗരന്മാരുടെ ജീവിതത്തെയും ആശങ്കയിലാക്കിയ സ്നോഡന് ഒബാമ ഭരണകൂടം മാപ്പ് നല്‍കാനുള്ള സാധ്യത മങ്ങിയിരിക്കയാണെന്നും വൈറ്റ്ഹൗസിനെ ഉദ്ധരിച്ച് പ്രസ് സെക്രട്ടറി ജോഷ് ഏര്‍ണസ്റ്റ് പറഞ്ഞു.  രഹസ്യവും സ്വകാര്യവുമായ വിവരങ്ങള്‍ കൈമാറി രാജ്യസുരക്ഷ ഉറപ്പാക്കുന്ന ജോലിയാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ചെയ്തുവരുന്നത്. എന്നാല്‍,  ഇത്തരം കാര്യങ്ങളൊന്നും സ്നോഡന്‍ ചെയ്തിരുന്നില്ല.
രാജ്യസുരക്ഷക്കും അമേരിക്കക്കാരുടെ ജീവിതത്തിനും ഭീഷണിയുയര്‍ത്തിയ സ്നോഡന്‍ ഗുരുതരമായ കുറ്റകൃത്യത്തിന് നിയമനടപടി നേരിട്ടേ മതിയാകൂ എന്നാണ് ഒബാമ ഭരണകൂടത്തിന്‍െറ നയമെന്നും പ്രസ് സെക്രട്ടറി ചൂണ്ടിക്കാട്ടി. അമേരിക്ക രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ ജീവന് ഭീഷണി നേരിടുന്നതിനാല്‍ സ്നോഡന്‍ 2013 മുതല്‍ റഷ്യയില്‍ അഭയം തേടിയിരിക്കയാണ്. എല്ലാ പൗരന്മാരും നിയമത്തിന് മുന്നില്‍ തുല്യരാണെന്നും അതുകൊണ്ടുതന്നെ നിയമനടപടി നേരിടാന്‍ സ്നോഡന്‍ അമേരിക്കയില്‍ തിരിച്ചത്തെുമെന്നാണ് കരുതുന്നതെന്നും ഒബാമയും സ്നോഡനുമായുള്ള ആശയവിനിമയം സംബന്ധിച്ച് തനിക്ക് അറിവില്ളെന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇത്തരം വെളിപ്പെടുത്തലുകളോ തുറന്നുപറച്ചിലുകളോ ഇല്ലായിരുന്നുവെങ്കില്‍ വലിയ നാശത്തിലേക്ക് കൂപ്പുകുത്തുമായിരുന്നുവെന്നാണ് ബ്രിട്ടനിലെ ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ സ്നോഡന്‍ വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.