ട്രംപിന്‍െറ റാലിക്കിടെ സംഘര്‍ഷം

വാഷിങ്ടണ്‍: റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ തെരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം. റാലിക്കിടെ പ്രതിഷധിച്ചയാളെ ട്രംപിന്‍െറ അനുയായി  ഇടിക്കുകയായിരുന്നു. നോര്‍ത് കരോലൈനയിലെ ആശ്വില്ലയിലെ യു.എസ് സെല്ലുലാര്‍ സെന്‍ററില്‍വെച്ചാണ് സംഭവം.  ആദ്യ ഘട്ടത്തില്‍ ട്രംപിന്‍െറ റാലിയില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്നുവെന്നും ഈ മാസം നടക്കുന്ന ആദ്യ ആക്രമണമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എതിരാളിയായ ഹിലരി ക്ളിന്‍റന്‍െറ പരാമര്‍ശം വിവാദമാവുകയും അതിനെ ട്രംപ് ആക്രമിക്കുകയും ചെയ്തതിന് തൊട്ടുടന്‍ ആണ് പുതിയ സംഭവം. ‘പാഴ്ക്കൂടയിലെ ദൗര്‍ഭാഗ്യര്‍’ എന്നായിരുന്നു ട്രംപിന്‍െറ അനുയായികളെ ഹിലരി വിശേഷിപ്പിച്ചത്.
പിന്നീട് ഈ പരാമര്‍ശത്തില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ട്രംപിന്‍െറ കാമ്പയിന്‍ കടുത്ത മുന്‍വിധികളുടേതും മനോവിഭ്രാന്തിയുടേതുമാണെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. വിദ്വേഷ വര്‍ത്തമാനങ്ങള്‍ക്കും മനോഭാവങ്ങള്‍ക്കും ദേശീയ തലത്തില്‍ വേദി ഒരുക്കിക്കൊടുക്കുകയാണെന്നും ഹിലരി ആഞ്ഞടിച്ചു.   കാലിഫോര്‍ണിയയില്‍ നടത്താന്‍ ഉദ്ദേശിച്ച കാമ്പയിന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കാന്‍ ഹിലരി നിര്‍ബന്ധിതയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.