Posted On
date_range Updated On
date_range ്രബസീലിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി
റിയോ ഡെ ജനീറോ: ബ്രസീലില്‍ പുതിയ പ്രസിഡന്‍റിനെതിരെ പ്രതിഷേധിച്ചവരും പൊലീസുമായി ഏറ്റുമുട്ടി. ദിവസങ്ങള്‍ക്കു മുമ്പ് ദില്‍മ റൂസഫ് പുറത്തായതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്‍റ് മൈക്കല്‍ ടമര്‍ അധികാരമേറ്റത്. പ്രതിഷേധക്കാര്‍ക്കെതിരെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചതായി സാവോ പോളോ പൊലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ റിയോ ഡെ ജനീറോയില്‍ സംഘടിച്ച് ടര്‍മറിനെ പുറത്താക്കാനും വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും ആവശ്യപ്പെടുകയായിരുന്നു.
ദില്‍മ റൂസഫ് തന്‍െറ വൈസ് പ്രസിഡന്‍റായിരുന്ന ടമറുമായി കടുത്ത പ്രതിഷേധത്തിലാണ്. തന്നെ പുറത്താക്കിയ നടപടിയില്‍ ബ്രസീല്‍ സുപ്രീംകോടതിയില്‍ അവര്‍ പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷാവസാനത്തിനു മുമ്പ് ടമര്‍ രാജിവെക്കുകയാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.