യു.എസില്‍ 27 വര്‍ഷം മുമ്പ് കാണാതായ പതിനൊന്നുകാരന്‍െറ ഭൗതികാവശിഷ്ടം കിട്ടി

മിനിസോട: സെക്സ് ഒഫന്‍ഡര്‍ നിയമം ഭേദഗതി ചെയ്യാന്‍ കാരണമായ ജേക്കബ് വെറ്റര്‍ലിങ് മിസിങ് കേസിലെ തെളിവുകള്‍ ലഭിച്ചു. 27 വര്‍ഷം മുമ്പ് കാണാതായ 11കാരന്‍െറ ഭൗതികാവശിഷ്ടം മധ്യ മിനിസോടയില്‍ നിന്നാണ് കണ്ടത്തെിയത്. 1989ലാണ് മിനപോളിസില്‍നിന്ന് 80 മീറ്റര്‍ അകലെ വീടിന് തൊട്ടരികില്‍നിന്ന് ജേക്കബിനെ കാണാതായത്.
സഹോദരനും സുഹൃത്തിനുമൊപ്പം സഞ്ചരിച്ചിരുന്ന ജേക്കബിനെ മുഖംമറച്ചത്തെിയ തോക്കുധാരി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്ക് ജേക്കബിന്‍െറ കേസിലൂടെ ശക്തമായെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
അതിനിടെ, കഴിഞ്ഞ വര്‍ഷം 53കാരനായ ഹെന്‍റിച്ചിനെ ചോദ്യംചെയ്തെങ്കിലും കുറ്റം നിഷേധിക്കുകയായിരുന്നു.
ജേക്കബിനെ കാണാതായ സ്ഥലത്തുനിന്ന് ഇയാളുടേതിന് സമാനമായ കാര്‍ ടയറിന്‍െറ അടയാളങ്ങളും ഷൂസും കണ്ടത്തെിയെങ്കിലും പൂര്‍ണമായും ഇവ യോജിക്കുന്നില്ളെന്ന നിഗമനത്തിലാണ് കോടതി എത്തിയത്. ജേക്കബ് തിരിച്ചുവരുമെന്ന മാതാവ് പെറ്റി വെറ്റര്‍ലിങ്ങിന്‍െറയും പിതാവ് ജെറി വെറ്റര്‍ലിങ്ങിന്‍െറയുമൊപ്പം മിനിസോട വാസികളുടെയും പ്രതീക്ഷകളാണ് ഇതോടെ അവസാനിച്ചത്. പുതിയ റിപോര്‍ട്ട് ഹൃദയം തകര്‍ന്നുവെന്നാണ് ഇതുസംബന്ധിച്ച് മാതാപിതാക്കളുടെ പ്രതികരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.