വെടിനിർത്തൽ ചർച്ച: ഹമാസ് സംഘം മടങ്ങി

കൈ​റോ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​യി​ലെ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം ഫ്രാ​ൻ​സി​ലേ​ക്കും പ​ട​രു​ന്ന​തി​നി​ടെ കൈ​റോ​യി​ൽ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ. ഇ​സ്രാ​യേ​ൽ മു​ന്നോ​ട്ടു​വെ​ച്ച വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ മ​ധ്യ​സ്ഥ​രാ​യ ഈ​ജി​പ്ത് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​നെ​ത്തി​യ ഹ​മാ​സ് പ്ര​തി​നി​ധി സം​ഘം മ​ട​ങ്ങി. ബു​ധ​നാ​ഴ്ച​ക്ക​കം മ​റു​പ​ടി രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ നി​ർ​ദേ​ശം. അ​ല്ലെ​ങ്കി​ൽ ച​ർ​ച്ച​ക്ക് പ്ര​തി​നി​ധി സം​ഘ​ത്തെ അ​യ​ക്കി​ല്ല. മ​റു​പ​ടി​യു​മാ​യി ഹ​മാ​സ് സം​ഘം വീ​ണ്ടും കൈ​റോ​യി​ൽ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 30-40 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി ത​ട​വ​റ​ക​ളി​ലു​ള്ള ഫ​ല​സ്തീ​നി​ക​ളെ വി​ട്ട​യ​ക്കാ​മെ​ന്നും 40 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ആ​കാ​മെ​ന്നു​മാ​ണ് ഇ​സ്രാ​യേ​ൽ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​യാ​ലും ഇ​ല്ലെ​ങ്കി​ലും റ​ഫ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കും​വ​രെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു വീ​ണ്ടും ഭീ​ഷ​ണി മു​ഴ​ക്കി.

●ഇ​സ്രാ​യേ​ലി​ന്റെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് തീ​വ്ര വ​ല​തു​പ​ക്ഷ മ​ന്ത്രി ബെ​സ​ലേ​ൽ സ്മോ​ട്രി​ച്.

●ഗ​സ്സ ജ​ന​ത​ക്കും വെ​ടി​നി​ർ​ത്ത​ലി​നു​മി​ട​യി​ലെ ഏ​ക ത​ട​സ്സം ഹ​മാ​സാ​ണെ​ന്ന് യു.​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ. റ​ഫ ആ​ക്ര​മ​ണ​ത്തി​ന് മു​മ്പു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണി​തെ​ന്നും ഭീ​ഷ​ണി.

●വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ഹ​മാ​സ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡേ​വി​ഡ് കാ​മ​റ​ൺ.

●റ​ഫ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്താ​നു​​ദ്ദേ​ശി​ക്കു​ന്ന ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് യു.​കെ വി​ദേ​ശ​കാ​ര്യ ഉ​പ സെ​ക്ര​ട്ട​റി ആ​ൻ​ഡ്രു മി​ച്ച​ൽ.

●പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഹ​മാ​സ്- ഫ​ത​ഹ് പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബീ​ജി​ങ്ങി​ൽ ച​ർ​ച്ച. ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി​യെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ലി​ൻ ജി​യാ​ൻ.

●ജ​റൂ​സ​ല​മി​ൽ ഇ​സ്രാ​യേ​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​ക്ക് ക​ത്തി​ക്കു​ത്തി​ൽ പ​രി​ക്കേ​റ്റു. പ്ര​തി​യെ​ന്ന് ക​രു​തു​ന്ന തു​ർ​ക്കി വി​നോ​ദ​സ​ഞ്ചാ​രി​യെ വെ​ടി​വെ​ച്ചു​കൊ​ന്നു

●കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹാ​മി​ൾ​ട്ട​ൺ ഹാ​ൾ പി​ടി​ച്ചെ​ടു​ത്ത് വി​ദ്യാ​ർ​ഥി സം​ഘം. ഹാ​ളി​ന് ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി ബാ​ലി​ക ‘ഹി​ന്ദ് റ​ജ​ബി’​ന്റെ പേ​ര് ന​ൽ​കി.

● പാ​രി​സി​ലെ സ​യ​ൻ​സ​സ് പോ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലും സോ​ർ​ബോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഫ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധം. 

Tags:    
News Summary - Ceasefire talks: hamas delegation returns from Cairo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.