പ്രതി സാഹിൽ ശർമ, കൊല്ലപ്പെട്ട മെഹക്
Posted On
date_range Updated On
date_range ഭാര്യയെ കൊന്ന കേസിൽ ഇന്ത്യക്കാരന് ജീവപര്യന്തം തടവ്
ലണ്ടൻ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരന് ജീവപര്യന്തം തടവ്. സാഹിൽ ശർമയെയാണ് കിങ്സ്റ്റൺ ക്രൗൺ കോടതി ശിക്ഷിച്ചത്. പരോളില്ലാതെ പതിനഞ്ചുവർഷം തടവ് അനുഭവിക്കണം.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് സംഭവം. സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലെ ആഷ് ട്രീ വേയിലെ ദമ്പതികളുടെ താമസ സ്ഥലത്താണ് സാഹിലിന്റെ ഭാര്യ മെഹക് ശർമയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കൃത്യം നടത്തിയശേഷം പ്രതിതന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.