​െസെനിക സന്നാഹ കരാര്‍ സൈനിക നടപടി ഫലപ്രദമാക്കുമെന്ന് യു.എസ്

വാഷിങ്ടണ്‍: ഇന്ത്യയും യു.എസും ഒപ്പുവെച്ച നിര്‍ണായക സൈനിക സന്നാഹ കരാര്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനിക നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്ന് യു.എസ് പ്രതിരോധമന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലെ ശക്തമായ പ്രതിരോധബന്ധം രാജ്യങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പെന്‍റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് പറഞ്ഞു. വാഷിങ്ടണിലത്തെിയ പ്രതിരോധമന്ത്രി മനോഹര്‍ പരീകറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമാണ് സൈനിക സന്നാഹ വിനിമയ കരാറില്‍ (ലിമോവ) ഒപ്പുവെച്ചത്.

കരാര്‍ ഇന്ത്യയുടെ അയല്‍പക്കത്തുനിന്ന് ആക്രമണം വിളിച്ചുവരുത്തുമെന്ന ആശങ്ക അസ്ഥാനത്താണെന്നും കുക്ക് പറഞ്ഞു. സേവനങ്ങളും സാമഗ്രികളും കാലതാമസമില്ലാതെ വിനിമയം ചെയ്യുന്നതുള്‍പ്പെടെ പരസ്പര സൈനികസന്നാഹ സഹായമാണ് കരാറിലൂടെ നടപ്പാകുകയെന്ന് പ്രതിരോധമന്ത്രാലയ വക്താവ് കമാന്‍ഡര്‍ ഗേരി റോസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.