വാഷിങ്ടൺ : മ്യാന്മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തിലാണ് പ്രസിഡൻറ് ബറാക്ക് ഒബാമ ഇക്കാര്യം അറിയിച്ചത്. മ്യാൻമറിൽ ജനാധിപത്യ ഭരണകൂടം നിലവിൽ വന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നടപടി. കഴിഞ്ഞ മാസം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒാങ്സാൻ സൂചി ഉപരോധം പിൻവലിക്കാൻ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
സൈനിക ഭരണകൂടത്തിനെതിരെ 19 വര്‍ഷം നീണ്ട ഉപരോധമാണ് അമേരിക്ക പിന്‍വലിക്കുന്നത്. മ്യാൻമറിെൻറ സാമ്പത്തിക വ്യാപാര വളർച്ചക്ക് ഇത് ഗുണകരമാകും. എന്നാൽ, ഇപ്പോഴും മ്യാൻമറിെൻറ പല ഭാഗങ്ങളിലും സൈനിക ഭരണം തുടരുന്നതായി വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.