ആണവായുധം: ഉത്തര കൊറിയയുമായി ചർച്ചക്ക് തയാറെന്ന് ട്രംപ്

വാഷിങ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നുമായി ആണവായുധ വിരുദ്ധ ചർച്ചക്ക് തയാറെന്ന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. വാർത്താ ഏജൻസി റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

കിങ് ജോങ് ഉന്നുമായി പ്രശ്നങ്ങളില്ല. ചർച്ചയിലൂടെ എല്ലാ വിഷയങ്ങളും പരിഹരിക്കാൻ സാധിക്കുമെന്ന് ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കിഴക്കൻ യുക്രെയിന് നേർക്കുള്ള റഷ്യൻ സൈനിക നടപടിയോട് ട്രംപ് അഭിമുഖത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു.

തുടരെ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച ഉത്തര കൊറിയക്ക് മേൽ യു.എസ് അടക്കമുള്ള രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.