ഇന്ത്യക്ക് ആണവ ഗ്രൂപ്പില്‍ അംഗത്വം നല്‍കുന്നതിന് യു.എസ് പിന്തുണ

വാഷിങ്ട്ടണ്‍: ഇന്ത്യക്ക് ന്യൂക്ളിയര്‍ സപൈ്ളസ് ഗ്രൂപ്പില്‍  (എന്‍.എസ്.ജി.) അംഗത്വം നല്‍കുന്നതില്‍ അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ. ആണവായുധം വികസിപ്പിക്കുന്നതിനും കയറ്റുമതി നിയന്ത്രിക്കുന്നതിനും സുരക്ഷാ സംവിധാനങ്ങളോട് കൂടി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ഗ്രൂപ്പാണ് എന്‍.എസ്.ജി. ആണവ നിരായൂധീകരണമാണ് സംഘടനയുടെ ലക്ഷ്യം.

 അതേ സമയം ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനോട് ചൈനയും പാക്കിസ്താനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആണവ നിരായൂധീകരണ കരാറില്‍ ഒപ്പു വെക്കാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കേണ്ടതില്ളെന്നാണ് ചൈനയുടെ അഭിപ്രായം. നേരത്തെയും ഇന്ത്യ അംഗത്വത്തിന് ശ്രമിച്ചപ്പോഴും ചൈന ശക്തമായി എതിര്‍ത്തിരുന്നു. അമേരിക്കയുടെ പുതിയ നിലപാട് ചൈനക്ക് തിരിച്ചടിയാകും.  ഇന്ത്യ എന്‍.എസ്.ജി യില്‍ അംഗമാകാന്‍ യോഗ്യരാണെന്ന ്2015 ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ പറഞ്ഞതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് ജോണ്‍ കിര്‍ബെ വെളിപ്പെടുത്തിയിരുന്നു.

 നിലവില്‍ 48 രാജ്യങ്ങള്‍ക്കാണ് എന്‍.എസ്.ജിയില്‍ അംഗത്വം ഉള്ളത്. ഇന്ത്യ ,പാകിസ്ഥാന്‍ ,ഇസ്രായേല്‍,ദക്ഷിണ സുഡാന്‍,എന്നീ രാജ്യങ്ങളാണ് ഇനിയും ആണവ നിരായൂധീകരണ കരാറില്‍ ഒപ്പു വെക്കാനുള്ള രാജ്യങ്ങള്‍. ഇന്ത്യക്ക് ഗ്രൂപ്പില്‍ അംഗത്വം ലഭിക്കുന്നത് തടയാന്‍ ചൈന പാക്കിസ്താനെ സഹായിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അടുത്തിടെ  വെളിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.