മായാവസ്ത്രങ്ങള്‍ യാഥാര്‍ഥ്യമാക്കി ബ്രിട്ടീഷ്പട

ലണ്ടന്‍/ന്യൂയോര്‍ക്: മാന്ത്രിക കഥാപാത്രമായ ഹാരിപോട്ടര്‍ പ്രതിയോഗികളുടെ കണ്ണുവെട്ടിക്കാന്‍ ധരിച്ച ‘മായിക വസ്ത്രങ്ങള്‍’ യാഥാര്‍ഥ്യമാക്കിയെന്ന് ബ്രിട്ടീഷ് സേന. ധരിക്കുന്ന വ്യക്തികളെ അദൃശ്യരാക്കുന്ന ഇത്തരം മാന്ത്രിക ഉടുപ്പുകള്‍ യുദ്ധഭൂമികളില്‍ ശത്രുക്കളെ കബളിപ്പിക്കാന്‍ സഹായകമാകുമെന്ന് പരീക്ഷണ വിജയം സൂചിപ്പിക്കുന്നതായി ‘ടെക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ്-യു.എസ് സൈനികര്‍ ഈയിടെ അമേരിക്കയില്‍ നടത്തിയ പരിശീലന പരിപാടിക്കിടെ ഈ മാന്ത്രിക വസ്ത്രങ്ങളുടെ സഹായം പ്രയോജനപ്പെടുത്തിയതായി ടെക് ടൈംസ് വ്യക്തമാക്കി. മായാവസ്ത്രം ധരിച്ചത്തെിയ പട്ടാളക്കാര്‍ നഗ്നനേത്രങ്ങള്‍ക്കുമുന്നില്‍ തീര്‍ത്തും അദൃശ്യരായിരുന്നതിനാല്‍ അഭ്യാസവേളയില്‍ എതിര്‍ചേരിയിലെ സൈനികര്‍ക്ക് ഇവരെ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല.

ശത്രുക്കള്‍ക്കുമുന്നില്‍ നിറംമാറി അദൃശ്യരാകുന്ന കടല്‍ജീവികളുടെ തന്ത്രത്തിന്‍െറ ചുവടുപിടിച്ച് പരിസ്ഥിതിക്കനുസരിച്ച് നിറംമാറുന്ന രാസചേരുവകള്‍ ഉപയോഗിച്ച് മസാചൂസറ്റ്സ് സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടിലെയും (എം.ഐ.ടി) ഇലനോയ് സര്‍വകലാശാലയിലെയും വിദഗ്ധരാണ് മായാവസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.