യു.എസ് സുപ്രീംകോടതി ജഡ്ജിയായി മെറിക് ഗാര്‍ലന്‍റിനെ ശിപാര്‍ശ ചെയ്തു

വാഷിങ്ടണ്‍: അന്തരിച്ച ജസ്റ്റിസ് അന്‍ോണിന്‍ സ്കാലിയയുടെ പകരക്കാരനായി യു.എസ് അപ്പീല്‍ കോടതി ചീഫ് ജഡ്ജി ആയ മെറിക് ഗാര്‍ലന്‍റിനെ പ്രസിഡന്‍റ് ബറാക് ഒബാമ ശിപാര്‍ശ ചെയ്തു. 1997ല്‍ സെനറ്റിന്‍െറ പൂര്‍ണ പിന്തുണയോടെയാണ് അപ്പീല്‍ കോടതി ജഡ്ജിയായി നിയമിതനായത്. യു.എസിലെ ഏറ്റവും പ്രമുഖനായ നിയമജ്ഞരില്‍ ഒരാളായി പരിഗണിക്കപ്പെടുന്ന അദ്ദേഹം നിരവധി കേസുകളുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്്.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷമുള്ള സെനറ്റ് അംഗീകരിച്ചാല്‍ മാത്രമേ നിയമനം യാഥാര്‍ഥ്യമാകൂ. എന്നാല്‍, എതിര്‍പ്പുമായി റിപ്പബ്ളിക്കന്‍ പാര്‍ട്ടി രംഗത്തത്തെിയിട്ടുണ്ട്. ജഡ്ജിയുടെ നിയമനത്തില്‍ രാഷ്ട്രീയഭേദങ്ങള്‍ ബാധകമാക്കരുതെന്ന് ഒബാമ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയോട് അഭ്യര്‍ഥിച്ചു. പ്രസിഡന്‍റിന്‍െറ അഭ്യര്‍ഥന തള്ളിയ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സെനറ്റ് നേതാവ് മിച്ച് മക്കോണല്‍  ജഡ്ജിയെ നിയമിക്കുകയായിരുന്നില്ല ഒബാമയുടെ ലക്ഷ്യമെന്നും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ആരോപിച്ചു.
ഒബാമയുടെ നീക്കം റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. യു.എസില്‍ പരക്കെ ആദരിക്കപ്പെടുന്ന ഗാര്‍ലന്‍റിനെ എതിര്‍ക്കാന്‍ ന്യായം കണ്ടത്തൊന്‍തന്നെ പാര്‍ട്ടി വിഷമിക്കും. ഒബാമ നിശ്ചയിക്കുന്ന ലിബറല്‍ ന്യായാധിപന്മാര്‍ യു.എസ് ഭരണഘടന തകര്‍ക്കുമെന്നായിരുന്നു പ്രധാന ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.