Posted On
date_range Updated On
date_range സോളാര്‍ ഇംപള്‍സ് അത്ലാന്‍റിക് യാത്ര പൂര്‍ത്തിയാക്കി
മഡ്രിഡ്: പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പറക്കുന്ന സോളാര്‍ ഇംപള്‍സ്-2 അത്ലാന്‍റിക് യാത്ര പൂര്‍ത്തിയാക്കി. ഉത്തര അത്ലാന്‍റിക് സമുദ്രം കടന്ന് സ്പെയിനിലെ സെവിയ്യയിലത്തെിയാണ് വിമാനം ചരിത്രംകുറിച്ചത്. തിങ്കളാഴ്ച ഇന്ത്യന്‍സമയം ഉച്ചക്ക് 12 മണിക്ക് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍നിന്നാണ് യാത്ര ആരംഭിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് വൈമാനികന്‍. 2015 മാര്‍ച്ച് ഒമ്പതിന് അബൂദബിയില്‍നിന്ന് തുടങ്ങിയ യാത്രയുടെ 15ാംഘട്ട പറക്കലാണിത്. 72 മീറ്റര്‍ നീളമുള്ള വിമാനച്ചിറകില്‍ ഘടിപ്പിച്ചിട്ടുള്ള 17,000 സോളാര്‍ സെല്ലുകളിലൂടെയാണ് വിമാനം പറക്കാന്‍ സൂര്യനില്‍നിന്നുള്ള ഊര്‍ജം ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.