മുസ്ലിംകള്‍ക്ക് വിലക്ക്: ട്രംപിന്‍െറ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതെന്ന് ഹിലരി

വാഷിങ്ടണ്‍: മുസ്ലിംകള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശം നിഷേധിച്ചതുകൊണ്ടോ വന്‍മതില്‍ തീര്‍ത്തതുകൊണ്ടോ  ഒര്‍ലാന്‍ഡോ പോലുള്ള കൂട്ടക്കൊലകള്‍ തടയാനാവില്ളെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി  പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍.  
ഇത്തരം പദപ്രയോഗം കൂടുതല്‍ അപകടത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടത്തെിക്കുക.  ട്രംപിന്‍െറ വികലമായ ഇത്തരം ആശയങ്ങള്‍കൊണ്ട് അമേരിക്കയിലെ ഒരാളുടെപോലും ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല.

ഇത്തരം വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകള്‍ നടത്തുന്ന ഡൊണാള്‍ഡ് ട്രംപ് സംസ്കാരശൂന്യനെന്നും ഹിലരി ആരോപിച്ചു.  നാഷനല്‍ സെക്യൂരിറ്റി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒര്‍ലാന്‍ഡോയില്‍ ആക്രമണം നടത്തിയത്  വിദേശിയായ തീവ്രവാദിയല്ല, ഇയാള്‍ ജനിച്ചത് ന്യൂയോര്‍ക്കിലാണ്.   അധികാരത്തിലത്തെിയാല്‍ ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നും ഹിലരി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.