ഒർലാൻഡോ വെടിവെപ്പ്: കൊലയാളിയുടെ ഭാര്യക്ക് അറിവുണ്ടായിരുന്നു

വാഷിങ്ടണ്‍: ഒര്‍ലാന്‍ഡോ വെടിവെപ്പാക്രണത്തിലെ പ്രതി ഉമര്‍ മതീന്‍റെ ഭാര്യ നൂർ സൽമാന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പൊലീസ്. ഇവർക്കെതിരെ കേസ് ചാർജ് ചെയ്യുമെന്ന് ലോ എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ വ്യക്തമാക്കി.

വെടിവെപ്പിനെക്കുറിച്ച്  ചില  വിവരങ്ങളെങ്കിലും അവർക്ക് അറിയാമായിരുന്നുവെന്ന് യു.എസ്. സെനറ്റ് മെമ്പർ ആംഗസ് കിങ് വാർത്താ സമ്മേളനത്തിനിടെയാണ് അറിയിച്ചത്. നൂർ സൽമാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങൾ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഫ്ളോറിഡയിലെ പള്‍സ് നിശാ ക്ളബ്ബില്‍ കഴിഞ്ഞദിവസം ഉണ്ടായ വെടിവെപ്പാക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. ആധുനിക അമേരിക്കയിലെ ഏറ്റവും വലിയ വെടിവെപ്പാക്രമണമാണ് ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.