അഭയാര്‍ഥികള്‍ക്ക് ദുരിതത്തിന്‍െറ നോമ്പുകാലം

ആതന്‍സ്: ആതന്‍സിലെ പിറായസ് അഭയാര്‍ഥിക്യാമ്പില്‍ നോമ്പുകാര്‍ക്ക് ദുരിതം. അഭയാര്‍ഥികളായ നോമ്പുകാര്‍ക്ക് ഗ്രീക് സര്‍ക്കാറിന്‍െറ കാരുണ്യഹസ്തമുണ്ടെങ്കിലും ഈ ക്യാമ്പിലെ സ്ഥിതി ദയനീയമാണ്. സിറിയയില്‍നിന്നും ഇറാഖില്‍നിന്നും പലായനം ചെയ്തവരാണ് ഈ ക്യാമ്പിലുള്ളത്.
ടെന്‍റില്‍ കടുത്ത ചൂടാണ്. നാട്ടില്‍ തണുപ്പുണ്ടായിരുന്നു. പച്ചക്കറികളെല്ലാം നല്ലതായിരുന്നു. ഞങ്ങളുടെ നാടാണ് നല്ലത്. എന്നും ഓരോ ഭക്ഷണം കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടപ്പെടുക? അലെപ്പോയില്‍നിന്നുള്ള അഭയാര്‍ഥി വനിത  ചോദിക്കുന്നു.
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ അവശ്യവസ്തുക്കള്‍ക്ക് തീപിടിച്ച വിലയാണ്.
ഇറാഖിലെ ഫല്ലൂജ പിടിക്കാന്‍ സൈനിക നീക്കം രൂക്ഷമായതോടെ ഐ.എസും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ജര്‍മനിയിലും ഫ്രാന്‍സിലും ഗ്രീസിലും തുര്‍ക്കിയിലുമാണ് അഭയാര്‍ഥി ക്യാമ്പുകള്‍ കൂടുതലുള്ളത്.
ജര്‍മനിയില്‍ നോമ്പുതുറ സമയം ക്രമീകരിച്ച് ഭക്ഷണം നല്‍കിയതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം നടത്തിയ തീവെപ്പില്‍ അഭയാര്‍ഥി ക്യാമ്പ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.
പള്ളികള്‍ ലഭ്യമല്ലാത്തിടങ്ങളില്‍ മൈതാനം കേന്ദ്രീകരിച്ചാണ് അഭയാര്‍ഥികളുടെ പ്രാര്‍ഥനകള്‍.
അഭയാര്‍ഥികള്‍ക്കും യുദ്ധദുരിതത്തിലായവര്‍ക്കും ഭക്ഷണമത്തെിക്കാനുള്ള നടപടികള്‍ ആക്രമണം രൂക്ഷമായതോടെ വേഗത കുറയുകയും ചെയ്തു.
ജര്‍മന്‍ അഭയാര്‍ഥി ക്യാമ്പില്‍ റമദാന്‍ ഭക്ഷണം ലഭിക്കാത്തതില്‍ ആഫ്രിക്കയില്‍നിന്നുള്ള അഭയാര്‍ഥികള്‍ രോഷാകുലരാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.