ജീവനം വന്യജീവനിലൂടെ

വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും വനവിഭവങ്ങളുടെയും  സംരക്ഷണത്തിന് സ്വയം മുന്നിട്ടിറങ്ങി ഭാവി തലമുറക്കുവേണ്ടി അവയെ കാത്തുസൂക്ഷിക്കൂ എന്ന ആഹ്വാനമാണ് (go wild for life -ജീവനം വന്യജീവനിലൂടെ) ഈ വര്‍ഷത്ത പരിസ്ഥിതിദിന സന്ദേശത്തിലൂടെ ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതി (യു.എന്‍.ഇ.പി) മുന്നോട്ടുവെക്കുന്നത്.

പ്രകൃതിയുടെ അമൂല്യമായ ജൈവവൈവിധ്യത്തെ തകര്‍ക്കുകയും ജീവികളുടെ വംശനാശത്തിന് വഴിവെക്കുകയും ചെയ്യുന്ന വനം കുറ്റകൃത്യങ്ങള്‍ എന്തുവിലകൊടുത്തും തടയണമെന്ന് സംഘടന ശക്തമായി പ്രഖ്യാപിക്കുന്നു. ആന, കടുവ, കണ്ടാമൃഗം, ഗോറില്ല, കടലാമ തുടങ്ങിയവ  ലോകത്തിന്‍െറ പലകോണുകളില്‍ വംശനാശഭീഷണി നേരിടുകയാണ്. ഈ സാഹചര്യം, വനവിഭവങ്ങളുടെ നിയമവിരുദ്ധ വ്യാപാരം അടിയന്തരമായി തടയേണ്ടതിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.

‘നിങ്ങള്‍ ആരോ ആകട്ടെ, എവിടെ ജീവിക്കുന്നവരോ ആകട്ടെ, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വനചൂഷണത്തിനെതിരെ കടുത്ത നിലപാടെടുക്കൂ, അതിലൂടെ മാറ്റം സൃഷ്ടിക്കൂ... എന്നും യു.എന്‍.ഇ.പി ആഹ്വാനം ചെയ്യുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.